‘പാട്ടിന്റെ രാജകുമാരന്‍’ അന്തരിച്ചു; മൃതദേഹം കാണ്‍മാനില്ല

Editor

മെക്‌സിക്കോ സിറ്റി: പ്രണയവും വിരഹവും പാടി സംഗീതത്തിന്റെയും ഉന്മാദത്തിന്റെയും ഉച്ചസ്ഥായികളില്‍ വിഷാദലഹരിയോടെ ജീവിച്ച ഹൊസെ ഹൊസെ(71)യ്ക്കു വിട. അര്‍ബുദത്തിനു ചികിത്സയിലായിരുന്നു.

അതേസമയം, ഹൊസെയുടെ മൃതദേഹം എവിടെയെന്നതില്‍ സ്ഥിരീകരണമില്ലാത്തതു വിവാദമായി. മൃതദേഹം തങ്ങളുടെ ഇളയ അര്‍ധസഹോദരി സറീത്തയും അമ്മ സാറ സാലസറും ചേര്‍ന്ന് ഒളിപ്പിച്ചിരിക്കുകയാണെന്നു ഹൊസെയുടെ മക്കളായ ജോയലും മരിസോളും ആരോപിച്ചു. ഇവര്‍ പൊലീസില്‍ പരാതിയും നല്‍കി.

മെക്‌സിക്കോയില്‍, ഗായകന്‍ ഹൊസെ സൊസ എസ്‌ക്വിവലിന്റെയും പിയാനിസ്റ്റ് മാര്‍ഗരിത്ത ഓര്‍ടിസിന്റെയും മകനായി 1948 ഫെബ്രുവരി 17നു ജനിച്ച് സംഗീതത്തില്‍ കളിച്ചുവളര്‍ന്ന ഹൊസെ റോമുലോ സൊസ ഓര്‍ടിസാണു ഹൊസെ ഹൊസെയായി പ്രശസ്തനായത്. ഉപേക്ഷിച്ചുപോയിട്ടും പിതാവിനോടുള്ള കടപ്പാടിന്റെ സ്‌നേഹമുദ്രയായി സ്വീകരിച്ചതാണു ‘ഹൊസെ ഹൊസെ’ എന്ന പേര്.
1970ലെ ലാറ്റിനമേരിക്കന്‍ ഗാനോത്സവത്തില്‍ പാടിയ ‘എല്‍ ത്രിസ്‌തെ’ ഗാനമാണ് അത്രകാലം ജാസിലും മറ്റും ശ്രദ്ധയര്‍പ്പിച്ചിരുന്ന ഗായകനെ താരമാക്കിയത്. 8 തവണ ഗ്രാമി നാമനിര്‍ദേശങ്ങള്‍ ലഭിച്ചിട്ടും പുരസ്‌കാരം സ്വന്തമാക്കാനായില്ല. ലാറ്റിന്‍ റിക്കോഡിങ് അക്കാദമിയുടെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കാണാതായ മലയാളി യുവാവിനെ വാഹനമിടിച്ചു മരിച്ച നിലയില്‍

മലയാളി നഴ്‌സ് കുവൈത്തില്‍ നിര്യാതയായി

Related posts
Your comment?
Leave a Reply