പാക്കിസ്ഥാന്‍ പട്ടാളവും ഭരണകൂടവും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഗുലാലെ

17 second read

ന്യൂയോര്‍ക്ക് : പാക്കിസ്ഥാനില്‍ അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പുത്തന്‍പ്രതീക്ഷയായും ഭരണകൂടത്തിനു തലവേദനയായും ഒരു സ്ത്രീശബ്ദം കൂടി ഉയരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതുടര്‍ന്നു യുഎസില്‍ രാഷ്ട്രീയഭയം തേടിയ മനുഷ്യാവകാശ പ്രവര്‍ത്തക ഗുലാലെ ഇസ്മയിലാണ് പാക്ക് അതിക്രമങ്ങള്‍ക്കെതിരെ തുറന്നപോരാട്ടവുമായി എത്തുന്നത്. വെള്ളിയാഴ്ച യുഎന്‍ പൊതുസഭയില്‍ പാക്കിസ്ഥാന്‍ പ്രധാമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗം നടക്കുമ്പോള്‍ യുഎന്‍ ആസ്ഥാനത്തിനു പുറത്ത് പ്രക്ഷോഭവുമായെത്തിയ ന്യൂനക്ഷങ്ങളായ പഷ്തൂണ്‍, ബലൂച്ചീസ്, സിന്ധീസ് തുടങ്ങിയവരോടൊപ്പം ഗുലാലെയും ചേര്‍ന്നു.

ഭീകരത തുടച്ചുനീക്കാനെന്ന പേരില്‍ നിരവധി നിരപരാധികളായ പഷ്തൂണുകളെയാണ് പാക്ക് പട്ടാളം കൊന്നുകളഞ്ഞത്. ആയിരക്കണക്കിനു ആളുകളെയാണ് തടങ്കലിലിട്ടു പീഡിപ്പിച്ചത്. – ഇമ്രന്‍ ഖാന് എതിരെ ന്യൂയോര്‍ക്കില്‍ നടത്തിയ പ്രതിഷേധത്തില്‍ ഗുലാലെ ഇസ്മയില്‍ പറഞ്ഞു. പാക്കിസ്ഥാന്‍ പട്ടാളവും ഭരണകൂടവും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്നു മാത്രമാണ് ഞങ്ങളുടെ ആവശ്യം. അനധികൃതമായി തടങ്കലില്‍ ഇട്ടിരിക്കുന്നവരെ മോചിപ്പിക്കണം. ഖൈബര്‍ പഖ്തുന്‍ക്വ പ്രവിശ്യയിലെ പട്ടാളത്തിന്റെ ഏകാധിപത്യം അവസാനിപ്പിക്കണം. തന്റെ മാതാപിതാക്കളെക്കുറിച്ചും യുഎസിലേക്ക് കടക്കാന്‍ തന്നെ സഹായിച്ചവരെ കുറിച്ചും ഇപ്പോഴും ആശങ്കയുണ്ടെന്നും ഗുലാലെ പറഞ്ഞു.
പാക്കിസ്ഥാന്‍ അവരുടെ സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചു തന്നെ നിശബ്ദമാക്കാന്‍ ശ്രമിച്ചു. എനിക്കെതിരെ നില്‍ക്കാന്‍ കുടുംബത്തിനുമേല്‍ സമ്മര്‍ദംചെലുത്തി. തന്റെ മാതാപിതാക്കള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തുകയും കേസുകള്‍ കെട്ടിച്ചമയ്ക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ കുടുംബത്തിലെ മുഴുവന്‍ ആളുകളും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി. യുഎസ് തന്നെ രാജ്യത്തു നിന്നു പുറത്താക്കുമെന്നാണ് പാക്കിസ്ഥാന്റെ വിചാരം. എന്നാല്‍ എന്തുവിലകൊടുത്തും ഇവിടെ പിടിച്ചുനില്‍ക്കും- കഴിഞ്ഞ ദിവസം ഒരു അഫ്ഗാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഗുലാലെ പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …