വിക്രാന്തില്‍ നിന്നു ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം: കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തു

Editor

കൊച്ചി: ഷിപ്യാഡില്‍ നിര്‍മാണത്തിലിരിക്കുന്ന ഇന്ത്യയുടെ ആദ്യ വന്‍കിട വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്തില്‍നിന്നു ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയ കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തു. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു.അട്ടിമറിയടക്കമുള്ള വശങ്ങള്‍ അന്വേഷിക്കണമെന്നു വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നതാണ് എന്‍ഐഎ കേസ് ഏറ്റെടുക്കാന്‍ കാരണം.

കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം എന്‍ഐഎ ഉദ്യോഗസ്ഥര്‍ കമ്മിഷണര്‍ വിജയ് സാഖറെയുമായി ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ മോഷണത്തിനാണു പൊലീസ് കേസെടുത്തിരിക്കുന്നത്. സിറ്റി ഡപ്യുട്ടി കമ്മിഷണര്‍ ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷിച്ചിരുന്നത്.
അഞ്ചു വീതം മൈക്രോ പ്രോസസറുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, റാമുകള്‍ എന്നിവയാണു മോഷണം പോയത്. കേബിളുകളും കോളിങ് സ്റ്റേഷന്‍ അടക്കമുള്ള മറ്റു ചില ഉപകരണങ്ങളും മോഷണം പോയിട്ടുണ്ട്. സാമ്പത്തികലാഭം ഉന്നമിട്ടുള്ള മോഷണമാണെന്നാണു പൊലീസ് സംശയിക്കുന്നത്.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

നാവികാഭ്യാസം നടത്തുന്ന പാക്കിസ്ഥാനെതിരെ കനത്ത ജാഗ്രതയോടെ ഇന്ത്യ

അമ്പതു തികയുന്ന ഗോവ ചലച്ചിത്രോത്സവം: 28 മുതല്‍

Related posts
Your comment?
Leave a Reply