പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രസംഗിക്കുന്നതിനിടെ പാക്കിസ്ഥാന്‍ മന്ത്രിക്കു ഷോക്കേറ്റു

39 second read

ഇസ്‌ലാമബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രസംഗിക്കുന്നതിനിടെ പാക്കിസ്ഥാന്‍ മന്ത്രിക്കു ഷോക്കേറ്റു. വെള്ളിയാഴ്ച ‘കശ്മീര്‍ ഹവര്‍’ എന്ന പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ പാക്കിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദിനാണു ഷോക്കടിച്ചത്. ജമ്മു കശ്മീരിന് ഐക്യദാര്‍ഢ്യമെന്ന പേരിലാണ് വെള്ളിയാഴ്ച പാക്കിസ്ഥാനിലാകെ പരിപാടി സംഘടിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യങ്ങളെ നന്നായി അറിയാമെന്ന് മന്ത്രി പറഞ്ഞു. പ്രസംഗം തുടരുന്നതിനിടെ മന്ത്രിയുടെ കൈയ്യില്‍ ഷോക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കുറച്ചു നേരം പ്രസംഗം നിര്‍ത്തിയ മന്ത്രി ഇങ്ങനെ പറഞ്ഞു- ‘അത് ഷോക്കേറ്റതാണ്. കാര്യമാക്കേണ്ട. മോദിക്ക് ഈ റാലി തകര്‍ക്കാന്‍ സാധിക്കില്ല’. കശ്മീര്‍ വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയെയും പാക്കിസ്ഥാനെയും ചതിക്കുകയാണു ചെയ്യുന്നതെന്ന് ഷെയ്ഖ് റാഷിദ് അഹമ്മദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെയും പാക്ക് കരസേന മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെയും ഭരണ കാലയളവില്‍ തന്നെ കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. കശ്മീരിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യമായി പാക്കിസ്ഥാനില്‍നിന്നും ഇന്ത്യയിലേക്കുള്ള ട്രെയിനുകള്‍ നിര്‍ത്തിവയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …