ബഹ്‌റൈനില്‍ ജയിലുകളില്‍ കഴിയുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും

38 second read

മനാമ: ബഹ്‌റൈനില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും. ബഹ്‌റൈന്‍ ഭരണാധികാരികളുമായി മോദി നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. നടപടിയില്‍ രാജാവിനോട് മോദി നന്ദി അറിയിച്ചു. വിവരം അറിയിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റും ചെയ്തു.

നാല് കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്. ഉഭയകക്ഷി ബന്ധം ശക്തമാക്കാനും തീരുമാനിച്ചു.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ബഹുമതിയായി നരേന്ദ്രമോദിക്കു ഹംദാന്‍ രാജാവിന്റെ പേരിലുള്ള ഓര്‍ഡര്‍ ഓഫ് റെനെയ്‌സാന്‍സ് പുരസ്‌കാരവും സമ്മാനിച്ചു ബഹ്‌റൈന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. അബുദാബിക്കു പിന്നാലെ ബഹ്‌റൈനിലും മോദി റുപേ കാര്‍ഡ് അവതരിപ്പിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …