പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിദിന യുഎഇ, ബഹ്‌റൈന്‍ സന്ദര്‍ശനം നാളെ ആരംഭിക്കും

Editor

ദുബായ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാളെ ആരംഭിക്കുന്ന ത്രിദിന യുഎഇ, ബഹ്‌റൈന്‍ സന്ദര്‍ശനത്തിന് ഒരുക്കങ്ങള്‍ പൂര്‍ണം. യുഎഇ സന്ദര്‍ശനത്തിനു നാളെ രാത്രിയില്‍ അബുദാബിയില്‍ എത്തുന്ന അദ്ദേഹം 24ന് രാവിലെ എമിറേറ്റ്‌സ് പാലസില്‍ ഗാന്ധി സ്മാരക സ്റ്റാംപിന്റെ പ്രകാശനം നിര്‍വഹിക്കും. റുപേ കാര്‍ഡ് അവതരിപ്പിക്കും. തുടര്‍ന്ന് അദ്ദേഹത്തിനു പ്രസിഡന്‍ഷ്യല്‍ പാലസില്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഷെയ്ഖ് സായിദ് പുരസ്‌കാരം സമ്മാനിക്കും.

വിരുന്നില്‍ പങ്കെടുത്തശേഷം ബഹ്‌റൈനിലേക്കു പോകും. 24ന് വൈകിട്ട് 6.30ന് ബഹ്‌റൈന്‍ ഈസ ടൗണ്‍ നാഷനല്‍ സ്റ്റേഡിയത്തില്‍ പൊതു സമ്മേളനം. രാത്രി രാജാവിന്റെ അത്താഴവിരുന്നില്‍ പങ്കെടുക്കും. 25ന് രാവിലെ മനാമ തത്തായ് -ഭാട്ടിയ സമൂഹത്തിന്റെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഇരുന്നൂറാം വാര്‍ഷികവും പുനരുദ്ധാര പ്രവര്‍ത്തനങ്ങളും ഉദ്ഘാടനം ചെയ്യും.

പിന്നീട് ബഹ്‌റൈന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ബഹിരാകാശ ഗവേഷണം അടക്കമുള്ള മേഖലയില്‍ സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കും. തുടര്‍ന്ന് ഫ്രാന്‍സിലേക്കു മടങ്ങും. ബഹ്‌റൈനില്‍ ഇന്നലെ രാത്രി ബഹ്‌റൈന്‍ നയതന്ത്ര പ്രതിനിധിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനാ പ്രതിനിധികളുടെ യോഗം ചേര്‍ന്നു തയ്യാറെടുപ്പുകള്‍ വിലയിരുത്തി.

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ചെക്കുകേസില്‍ അജ്മാനില്‍ അറസ്റ്റിലായ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് ജാമ്യം

താന്‍ അറസ്റ്റിലായ കേസ് രാഷ്ട്രീയപ്രേരിതമല്ലെന്നു തുഷാര്‍ വെള്ളാപ്പള്ളി

Related posts
Your comment?
Leave a Reply