മഞ്ചു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് വിളിച്ചതായി ഹൈബി ഈഡന്‍ എംപി; കേന്ദ്ര ധനകാര്യ സഹമന്ത്രിയും ഹിമാചലില്‍ നിന്നുള്ള എംപി അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു;രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയതായും ഹൈബിയുടെ ഫേസ്ബുക്ക് പോസ്റ്റ്

16 second read

കൊച്ചി: മഞ്ചു വാര്യരെയും സംഘത്തെയും രക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് വിളിച്ചതായി ഹൈബി ഈഡന്‍ എംപി.ഹിമാചലില്‍ ഉണ്ടായ പ്രളയത്തില്‍ മഞ്ചുവാര്യരുള്‍പ്പടെ നിരവധി പേരാണ് സിംലയില്‍ നിന്ന് 330 കിലോ മീറ്റര്‍ അകലെയുള്ള ചത്രു എന്ന ഗ്രാമത്തില്‍ ഒറ്റപ്പെട്ടു പോയത്.സനല്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ‘കയറ്റം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് മഞ്ചുവും സംഗവും ഇവിടെ എത്തിയത്.പര്‍വ്വതാരോഹണവും, ചത്രുവിലെ ഗ്രാമവാസികളുടെ ജീവിതവുമാണ് ചിത്രത്തിന്റെ ഉള്ളടക്കം.
സഹോദരന്‍ മധു വാര്യരെ സാറ്റ്‌ലൈറ്റ് ഫോണ്‍ വഴി ബന്ധപ്പെട്ടതോടെയാണ് വിവരം പുറംലോകം അറിയുന്നത്.
നടന്‍ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര ധനകാര്യ സഹമന്ത്രിയും ഹിമാചലില്‍ നിന്നുള്ള എംപി അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു.രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയതായും ഹൈബി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
മഞ്ചുവിനെയും സംഘത്തെയും രക്ഷപ്പെടുത്തിയതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.


ഹൈബിഈഡന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തില്‍ 30 ഓളം പേരാണുള്ളത്. അവരുടെ സഹോദരന്‍ മധു വാര്യരുമായി സാറ്റലൈറ്റ് ഫോണ്‍ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാന്‍ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്.

നടന്‍ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലില്‍ നിന്നുള്ള എം. പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …