”ചെന്നായ വെള്ളം കുടിക്കുമ്പോ ആട്ടിന്‍കുട്ടി കലക്കുന്നു’ എന്ന് പറയുംപോലെയാണ് മാതൃഭൂമി ന്യൂസ് പ്രൈം ടൈം ചര്‍ച്ച..!. പശ്ചിമഘട്ട ഭൂമിയില്‍ ഡാം പണിതുവെച്ചിട്ടാണ് സാധാരണക്കാര്‍ തൂമ്പ കൊണ്ട് കിളക്കരുത്, കന്നുകാലിക്കൂട് കെട്ടരുത് എന്നൊക്കെ ചാനലിലെ എയര്‍ കണ്ടീഷന്‍ റൂമിലിരുന്ന് പറയുന്നത്.. കാസര്‍കോട്ടെ മലയോര കര്‍ഷകന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി ചാനല്‍ പ്രതിനിധി. ചാനലിലെ ചര്‍ച്ച കണ്ട് വിളിച്ച പാവം കര്‍ഷകന്‍ പങ്കുവയ്ക്കുന്ന വികാരം വൈറലാകുമ്പോള്‍

16 second read

സ്വന്തംലേഖകന്‍

”ചെന്നായ വെള്ളം കുടിക്കുമ്പോ ആട്ടിന്‍കുട്ടി കലക്കുന്നു’ എന്ന് പറയുംപോലെയാണ് മാതൃഭൂമി ന്യൂസ് പ്രൈം ടൈം ചര്‍ച്ച. പശ്ചിമഘട്ട ഭൂമിയില്‍ ഡാം പണിതുവെച്ചിട്ടാണ് സാധാരണക്കാര്‍ തൂമ്പ കൊണ്ട് കിളക്കരുത്, കന്നുകാലിക്കൂട് കെട്ടരുത് എന്നൊക്കെ ചാനലിലെ എയര്‍ കണ്ടീഷന്‍ റൂമിലിരുന്ന് പറയുന്നത്.കാസര്‍കോട്ടെ മലയോര കര്‍ഷകന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി ചാനല്‍ പ്രതിനിധി.
പശ്ചിമഘട്ടമലനിരയില്‍ തുമ്പ കൊണ്ടു കിളക്കുന്നതും, ചെറിയ വീട് വെക്കുന്നതും, കന്നുകാലിക്കൂട് കെട്ടരുതെന്ന് എന്നൊക്കെ പറയുന്നത് എന്ത് മനസ്സിലാക്കിയിട്ടാണെന്നാണ് കര്‍ഷകന്റെ ചോദ്യം. അങ്ങനെയാണെങ്കില്‍ പശ്ചിമഘട്ട മേഖലയില്‍ 15000 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഇടുക്കി അണക്കെട്ടാണ് ആദ്യം പൊളിച്ചു മാറ്റേണ്ടത്. പിന്നെ മുല്ലപ്പെരിയാറും.
അതല്ലേ ആദ്യം ചെയ്യേണ്ടത് എന്ന കാസര്‍കോട്ടെ മലയോര കര്‍ഷകന്‍ ജോഷ്‌ജോ ജോയിസിന്റെ ചോദ്യത്തിന് കരണ്ടും, വെള്ളവുമൊക്കെ വേണ്ടേ.? അതിന് അണക്കെട്ട് വേണമെന്നായിരുന്നു ചാനല്‍ പ്രതിനിധിയുടെ മറുപടി. ജോഷ്‌ജോ ജോയിസിന്റെ ചോദ്യങ്ങള്‍ക്ക് താങ്ങള്‍ പറയുന്നത് ശരിയാണ് എന്നും ചാനല്‍ പ്രതിനിധി മറുപടി പറയുന്നു.

നിങ്ങള്‍ പറയുന്നതാണ് ശരിയെങ്കില്‍ ആദ്യം ഇടുക്കി അണക്കെട്ട് പൊളിക്കണം. ഇല്ലെങ്കില്‍ ചാനല്‍ റൂമിലെ ശീതീകരിച്ച റൂമിലിരുന്ന് പറയാന്‍ അടുത്ത തവണ നിങ്ങളുണ്ടാവില്ല.

ഞങ്ങള്‍ പാവങ്ങള്‍ പോലീസ് പിടിച്ചില്ലെങ്കില്‍ വല്ല കപ്പലിലും കേറി വേറെ രാജ്യത്തേക്ക് വല്ലതും പൊക്കോളാമെന്നും ജോഷ്‌ജോ പറയുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …