അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നു; ആദ്യം പരിശോധിച്ച ഡോക്ടറുടെ മൊഴി പുറത്ത്: ശ്രീറാമില്‍ കാണുന്നത് ‘റെട്രോഗേഡ് അംനീഷ്യ’രോഗമാണെന്ന് ക്രിമിനോളജിസ്റ്റായ ജെയിംസ് വടക്കുംചേരി:ഈ രോഗം കേസിനെ ബാധിക്കില്ലെന്നും

16 second read

തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ അപകട സമയത്ത് മദ്യപിച്ചിരുന്നതായി ആദ്യം പരിശോധിച്ച ഡോക്ടര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കേസിലെ നിര്‍ണായക മൊഴിയാണ് ആദ്യം പരിശോധിച്ച തിരുവന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ നല്‍കിയത്. മദ്യത്തിന്റെ മണമുണ്ട് എന്ന് കേസ് ഷീറ്റില്‍ രേഖപ്പെടുത്തിയ ഡോക്ടര്‍ പുതിയ അന്വേഷണ സംഘത്തിന് മുമ്പിലും ശ്രീറാം മദ്യപിച്ചിരുന്നുവെന്ന മൊഴിയില്‍ ഉറച്ചു നിന്നു. ഈ മൊഴി നാളെ ഹൈക്കോടതി കേസ് പരിഗണിക്കുമ്പോള്‍ അടക്കം പ്രധാനമാണ്.

അതേസമയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുന്ന ശ്രീറാം വെങ്കിട്ടരാമന് ‘റെട്രോഗേഡ് അംനീഷ്യ’ എന്ന മറവിരോഗമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഏതെങ്കിലും ഒരു പ്രത്യേക സംഭവം പൂര്‍ണമായും ഓര്‍ത്തെടുക്കാന്‍ പറ്റാത്ത അവസ്ഥയെയാണ് ‘റെട്രോഗേഡ് അംനീഷ്യ’ എന്ന് ഡോക്ടര്‍മാര്‍ വിളിക്കുന്നത്.
ഒരു ആഘാതം സംഭവിച്ച് കഴിഞ്ഞ ശേഷമാണ് ഇങ്ങനെ ഒരു അവസ്ഥ വരുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ചിലപ്പോള്‍ സംഭവം എന്നെന്നേക്കുമായി ശ്രീറാം മറന്നു പോകാന്‍ ഇടയുണ്ടെന്നും അല്ലെങ്കില്‍, ആഘാതത്തില്‍ നിന്നും മുക്തനാകുമ്പോള്‍ ഈ ഓര്‍മകള്‍ ശ്രീറാമിന് തിരികെ ലഭിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ശ്രീറാമിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശ്രീറാമിന് തലകറക്കവും തലവേദനയും അനുഭവപ്പെട്ടിരുന്നു എന്നും ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. ഇയാളുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട് എന്നും വിവരമുണ്ട്. റീമാന്‍ഡിലായിരിക്കെ സര്‍ജിക്കല്‍ ഐ.സി.യുവില പ്രവേശിപ്പിച്ചിരുന്ന ശ്രീറാമിനെ പിന്നീട് ട്രോമ ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു. ട്രോമ ഐ.സി.യുവില്‍ നിന്ന് ഇപ്പോള്‍ ന്യൂറോ സര്‍ജറി നിരീക്ഷണ വാര്‍ഡിലേക്ക് ശ്രീറാമിനെ മാറ്റിയിട്ടുണ്ട്.

അതേസമയം ശ്രീറാമില്‍ കാണുന്ന ‘റെട്രോഗേഡ് അംനീഷ്യ’ അമിതമായി മദ്യപിക്കുന്നവരില്‍ കാണപ്പെടുന്ന രോഗമാണെന്ന് ക്രിമിനോളജിസ്റ്റായ ജെയിംസ് വടക്കുംചേരി ചൂടിക്കാട്ടി. ശ്രീറാമിന്റെ ഈ രോഗം കേസിനെ ബാധിക്കില്ലെന്നും വടക്കുംചേരി പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …