ജമ്മുകാശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള ബില്ലില്‍ ഇന്ന് ലോക്സഭയില്‍ ചര്‍ച്ച നടക്കും

18 second read

ന്യൂഡല്‍ഹി: ജമ്മു-കാശ്മീര്‍ വിഷയത്തില്‍ ലോക് സഭയും ഇന്നലെ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി. ഏകപക്ഷീയമായി തീരുമാനം നടപ്പാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.ജമ്മുകാശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള ബില്ലില്‍ ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ച നടക്കും. സഭയില്‍ ഹാജരാകാന്‍ അംഗങ്ങള്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കി. ഇന്നലെ വൈകീട്ട് ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ജമ്മു-കാശ്മീര്‍ പ്രമേയം സഭ പാസാക്കി.

യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഓഫീസില്‍ രാവിലെ പ്രതിപക്ഷപാര്‍ട്ടികള്‍ യോഗം ചേര്‍ന്ന് ഒറ്റക്കെട്ടായി പ്രതിഷേധിക്കാന്‍ ധാരണയായിരുന്നു. ജമ്മു-കശ്മീര്‍ വിഷയം സഭ നിര്‍ത്തിവെച്ചു ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍രഞ്ജന്‍ ചൗധരി, ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ.പ്രേമചന്ദ്രന്‍ എന്നിവര്‍ നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്ന് കോണ്‍ഗ്രസ്, സി.പി.എം, ഡി.എം.കെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി കുത്തിയിരുന്നും പ്രതിപക്ഷപ്രതിഷേധം ഉച്ചവരെ തുടര്‍ന്നു. രമ്യ ഹരിദാസിന്റെ നേതൃത്വത്തില്‍ രഘുപതി രാഘവ രാജാറാം ഗാനാലാപനവും അരങ്ങേറി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …