ശ്രീറാം വെങ്കിട്ടരാമൻ തെറ്റു ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം: എങ്കിലും എന്റെ ചില സംശയങ്ങൾ ചോദിക്കട്ടെ..!യൂത്ത്‌കോണ്‍ഗ്രസ്‌കാരന്‍ സൈമണ്‍ അലക്‌സാണ്ടര്‍ മുതലാളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

17 second read

അടൂര്‍: യൂത്ത്‌കോണ്‍ഗ്രസ്‌കാരന്‍ സൈമണ്‍ അലക്‌സാണ്ടര്‍ മുതലാളിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു, സൈമണ്‍ ചോദിക്കുന്ന ചില സംശയങ്ങള്‍ ശ്രദ്ധേയം.
ഫെയ്‌സ്ബുക്ക്‌പോസ്റ്റ് ഇങ്ങനെ;

ഫേസ്ബുക് വൈറല്‍ ആയി ചോദ്യം സമൂഹ മാധ്യമങ്ങള്‍ ഒന്നടങ്കം ചോദിക്കുന്ന ചില സംശയങ്ങള്‍
ശ്രീറാം വെങ്കിട്ടരാമന്‍ തെറ്റു ചെയ്തു എങ്കില്‍ ശിക്ഷിക്കപ്പെടണം എങ്കിലും എന്റെ ചില സംശയങ്ങള്‍ ചുവടെ ചേര്‍ക്കട്ടെ സത്യത്തില്‍ ഇത് പലരും ചോദിക്കുന്നുമുണ്ട് ..ശ്രീറാം വെങ്കിട്ടരാമന്‍ IAS സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചത് ദുഃഖകരം തന്നെയാണ്. പക്ഷെ ചില സംശയങ്ങള്‍ തോന്നുന്നു. ശ്രീറാമാണ് വാഹനം ഓടിച്ചിരുന്നതെങ്കില്‍ ഇടത് സൈഡില്‍ ഇരുന്ന ആ പെണ്കുട്ടിക്ക് ഒരു പോറലുപോലും എല്‍ക്കാത്തത് എന്താണ്? വാഹനത്തിന്റെ ഇടത് ഭാഗമാണ് തകര്‍ന്നത്. വലത് സൈഡില്‍ ഇരുന്ന ശ്രീറാമിന് മാത്രം പരിക്ക്. വാഹനം ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് ആണെങ്കില്‍ സമ്മതിക്കാം. അമിതമായി മദ്യപിചിരുന്നെങ്കില്‍ എന്തുകൊണ്ടാണ് പോലീസ് വൈദ്യപരിശോധന നടത്താന്‍ വൈകിയത്? ആവശ്യത്തിലേറെ സിസി ടി വി ക്യാമറകള്‍ ഉള്ള ആ റോഡില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സത്യം തെളിയുമെന്നിരിക്കെ എന്താണിത്രയും വൈകുന്നത്? കൂടെയുണ്ടായിരുന്ന ആ പെണ്കുട്ടിയുടെ മൊഴികള്‍ സംശയം ജനിപ്പിക്കുന്നതാണ്. സത്യമെന്തായാലും പുറത്ത് വരണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശ്രീറാം ശിക്ഷിക്കപ്പെടണം. കയ്യേറ്റക്കാരുടെയും അഴിമതിക്കാരുടെയും കണ്ണിലെ തടിക്കഷണമായ ആ ഉദ്യോഗസ്ഥന്റെ ചോര ഊറ്റിക്കുടിക്കുവാന്‍ എല്ലാവര്‍ക്കും എന്താണിത്ര തിടുക്കം..?

ഞാനും ഒരു ഡ്രൈവര്‍ ആണ് 14 വര്‍ഷമായി കാര്‍ ഓടിക്കുന്നു ദൈവം സഹായിച്ചു ആക്സിഡന്റ് പറ്റിയിട്ടില്ല അപകടത്തില്‍ പെട്ട പല വാഹനങ്ങള്‍ കണ്ടിട്ടുണ്ട് അതുകൊണ്ട് തോന്നിയത് ആകാം ഈ സംശയം.

സൈമണ്‍ അലക്‌സാണ്ടര്‍ മുതലാളി

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …