ഗള്‍ഫുകാരന്റെ ഭാര്യയുമൊത്ത് യുവ ഐ.എ.എസുകാരന്റെ ‘പാതിരാകറക്കം’ :താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് ശ്രീറാം ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്: ക്ലബ്ബില്‍ പോവുകയോ മദ്യപിക്കുകയോ ചെയ്തിട്ടില്ലെന്നാണ് യുവതിയുടെ അവകാശ വാദം

18 second read

തിരുവനന്തപുരം: ഗള്‍ഫുകാരന്റെ ഭാര്യയുമൊത്തുള്ള യുവ ഐ.എ.എസുകാരന്റെ ‘പാതിരാകറക്കം’.അമിത വേഗതയില്‍ എത്തിയ കാര്‍ യുവ മാധ്യമപ്രവര്‍ത്തകന്റെ ജീവനെടുത്തു. ഉപരിപഠനത്തിനുശേഷം രണ്ടാഴ്ചമുമ്പ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശ്രീറാം വെങ്കിട്ടരാമന്‍ ഇന്നലെ തിരുവനന്തപുരത്തെ ട്രിവാണ്ടട്രം ക്ലബില്‍ തന്റെ വനിതാ സുഹൃത്തും ഗള്‍ഫുകാരന്റെ ഭാര്യയാമായി എത്തിയിരുന്നതായാണ് സൂചന.

ക്ലബില്‍ രാത്രി എട്ടരയോടെയെത്തിയ ഇരുവരും ഒരുമിച്ച് ആഹാരം കഴിക്കുകയും ഏറെ നേരം ക്ളബ്ബിലും പരിസരത്തും ചുറ്റിക്കറങ്ങുകയും ചെയ്തിരുന്നു. ക്ളബ്ബ് പരിസരത്ത് കാറില്‍ ഇരുന്ന് മദ്യപിച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്. ഇതിന് ശേഷം രാത്രി വൈകി താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് ശ്രീറാം ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്. കാറിന്റെ യാത്ര വഴയിലിലെ വീഡിയോയും സൂചിപ്പിക്കുന്നത് ഇതാണ്. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമന്‍ ക്ലബ്ബിലെത്തിയെന്ന വാര്‍ത്ത ക്ലബ്ബ് അധികൃതര്‍ നിഷേധിക്കുകയാണ്. ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നാണ് ക്ലബ് അധികാരികള്‍ പറയുന്നത്.

മൂന്നാറിലെ താരമായി ശ്രീറാം വെങ്കിട്ടരാമന്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിയിട്ടു. ഇതിനിടെ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് ഡയറക്ടറായി സ്ഥലം മാറ്റി. അങ്ങനെ തലസ്ഥാനത്ത് ചുമതലയേറ്റശേഷം ഫോണ്‍വഴിയാണ് ശ്രീറാമും യുവതിമായി സൗഹൃദത്തിലായത്.സോഷ്യല്‍ മീഡിയയിലൂടെയാണ് കൂടുതല്‍ അടുത്തതും. നല്ല സുഹൃത്തുക്കളാകുകയും ചെയ്തു. തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് ശ്രീറാമിനെ അടുത്ത് പരിചയപ്പെടുന്നത്.

എന്നാല്‍ ക്ലബ്ബില്‍ പോവുകയോ മദ്യപിക്കുകയോ ചെയ്തിട്ടില്ലെന്നാണ് യുവതിയുടെ അവകാശ വാദം. ഇത് പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. കവടിയാര്‍ വരെ താനാണ് വാഹനമോടിച്ചതെന്നും പിന്നീട് ശ്രീറാം വെങ്കിട്ടരാമന്‍ കാറെടുത്തെന്നുമാണ് യുവതിയുടെ മൊഴി. എന്നാല്‍ കാറോടിച്ചത് ഗള്‍ഫുകാരന്റെ ഭാര്യയായിണെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ പൊലീസിനോട് നേരത്തെ പറഞ്ഞത്. അപകടമുണ്ടാക്കിയ കാര്‍ കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ അമിത വേഗതയ്ക്ക് കേസില്‍ കുടുങ്ങിയത് മൂന്ന് തവണയാണ്. വഫാ ഫിറോസിന്റെ പേരിലാണ് ഈ ഫോക്‌സ് വാഗണ്‍ വെന്റോ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അപകടം നടക്കുമ്പോള്‍ യുവതിയും സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്നു.

2013ല്‍ വാങ്ങിയ കെ എല്‍ -1-ബിഎം 360 എന്ന ഫോക്‌സ് വാഗണ്‍ വെന്റോയുടെ ചില്ലുകള്‍ കറുത്ത കൂളിങ് സ്റ്റിക്കര്‍ കൊണ്ട് മറച്ചിരിക്കുന്ന നിലയിലാണ്. യുവതി അബുദാബിയില്‍ താമസാക്കിയ മോഡലെന്ന നിലയിലുമാണ് അറിയപ്പെടുന്നത്. കുടുംബം അബുദാബിയില്‍ ആണെങ്കിലും കേരളമാണ് ഗള്‍ഫുകാരന്റെ ഭാര്യയുടെ തട്ടകം. പട്ടം മരപ്പാലത്ത് താമസിക്കുന്ന യുവതിയുടെ സ്വദേശം കല്ലമ്പലമാണെന്നാണ് സൂചന.

ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും ഐഎഎസുകാരും ഐപിഎസുകാരും സുഹൃത്തുക്കളുമാണെന്നുമാണ് വിവരം.
ശ്രീറാം രാത്രി വിളിച്ച് വാഹനവുമായി വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് 12.40 ന് കവടിയാറിലെത്തിയെന്നാണ് യുവതിയുടെ മൊഴി. കാര്‍ അമിത വേഗതയിലായിരുന്നുവെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി. ശ്രീറാം മദ്യപിച്ചിരുന്നു. ജോലിയില്‍ തിരികെ കയറിയതിന്റെ പാര്‍ട്ടി കഴിഞ്ഞാണ് ശ്രീറാം വന്നതെന്നും യുവതി പൊലീസിന് മൊഴി നല്‍കി. അവധിയിലായിരുന്ന ശ്രീറാമിനെ അടുത്തിടെയാണ് സര്‍വ്വേ ഡയറക്ടറായി നിയമിച്ചത്. പഠനത്തിനായി വിദേശത്ത് പോയിരിക്കുകയായിരുന്നു ശ്രീറാം

മൂന്നാറിലെ ഭൂമി കയ്യേറ്റത്തിനെതിരേ ശക്തമായ നടപടിയെടുത്ത് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നതോടെയാണ് ശ്രീറാം ശ്രദ്ധേയനായത്. ഫേസ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടതെന്നു യുവതി മൊഴി നല്‍കിയിട്ടുണ്ട്. വിദേശത്ത് പഠനം പൂര്‍ത്തിയാക്കി ശ്രീറാം മടങ്ങിയെത്തിയതിന്റെ ആഘോഷത്തിന്റെ തുടര്‍ച്ചയാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമിതവേഗമായിരുന്നു അപകടത്തിന് കാരണമായതെന്നും ശ്രീറാം മദ്യപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ ശ്രീറാമാണ് വാഹനം ഓടിച്ചിരുന്നതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

കവടിയാറില്‍ നിന്നുമാണ് ശ്രീറാം കാറില്‍ കയറിയതെന്നും അതിന് ശേഷം വാഹനം ഓടിച്ചത് ശ്രീറാമായിരുന്നെന്നും യുവതി പറഞ്ഞു. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് അടുത്തെത്തിയതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. രാത്രി 12.40 ഓടെ കാറുമായി കവടിയാറെത്തി. പിന്നീട് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണ്. അമിത വേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചതെന്നും ഗള്‍ഫുകാരന്റെ ഭാര്യമൊഴി നല്‍കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍, ശ്രീറാം അല്ല വാഹനമോടിച്ചതെന്നും താനായിരുന്നു വാഹനമോടിച്ചതെന്നും ആണ് യുവതി പറഞ്ഞത്. വനിതാ സുഹൃത്താണ് വാഹനം ഓടിച്ചതെന്ന് ശ്രീറാം വെങ്കട്ടരാമനും പറഞ്ഞിരുന്നു. എന്നാല്‍, ദൃക്‌സാക്ഷികള്‍ രംഗത്ത് വന്നതോടെയാണ് തിരുത്തിയത്.

അതേസമയം അപകടം നടന്ന ശേഷം യുവതിക്ക് രക്ഷപ്പെടാന്‍ പൊലീസ് സൗകര്യം ചെയ്തു കൊടുത്തതായി ആരോപണമുണ്ട്. അര്‍ദ്ധരാത്രിയില്‍ വീട്ടിലേക്ക് പോകാന്‍ ടാക്സി വിളിച്ച് നല്‍കുകയായിരുന്നു. എന്നാല്‍ കൂടെയുണ്ടായിരുന്ന യുവതിയാണ് കാര്‍ ഓടിച്ചതെന്ന ശ്രീറാമിന്റെ വെളിപ്പെടുത്തലില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടതോടെ നാലു മണിക്കൂറിന് ശേഷം യുവതിയെ പൊലീസ് വിളിച്ചു വരുത്തി മൊഴിയെടുക്കുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്തു. അതേസമയം യുവതി മദ്യപിച്ചിരുന്നില്ലെന്നാണ് പരിശോധനാഫലം.

അപകടസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരും പൊലീസും ശ്രീറാമിനെ തിരിച്ചറിഞ്ഞെങ്കിലും ഒപ്പമുണ്ടായിരുന്ന യുവതി ശ്രീറാമിന്റെ ഭാര്യയാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് മ്യൂസിയം സ്റ്റേഷനിലെത്തിയശേഷമാണ് ഇവര്‍ ശ്രീറാമിന്റെ സുഹൃത്താണെന്ന് വെളിപ്പെട്ടത്. മദ്യലഹരിയില്‍ കാല് നിലത്തുറയ്ക്കാതെ നില്‍ക്കുകയായിരുന്ന ശ്രീറാമിനെ രക്ഷിക്കാനായി വാഹനം ഓടിച്ച് ഒരാളെ ഇടിച്ചുകൊന്നത് താനാണെന്ന് വെളിപ്പെടുത്തി കുറ്റം ഏറ്റെടുക്കാന്‍ യുവതിതയ്യാറായതും ഇവര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നു.

ശ്രീറാമിന്റെ ഉറ്റ സുഹൃത്തെന്ന നിലയില്‍ ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനോ കസ്റ്റഡിയില്‍ സൂക്ഷിക്കാനോ തയ്യാറാകാരെ ഊബര്‍ ടാക്സി വിളിച്ചുവരുത്തി വീട്ടിലേക്ക് വിട്ടയക്കുകയായിരുന്നു. പിന്നീട് മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാത്രി ഇവരെ വിളിച്ചുവരുത്തി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും പിന്നീട് ഇവരെ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയുമായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …