എം.ഇ.എം – ബി. ഡി.കെ മെഡിക്കല്‍ ക്യാമ്പ് ഹിദ്ദ് ലേബര്‍ക്യാമ്പില്‍

16 second read

മനാമ:മിഡില്‍ ഈസ്റ്റ് മെഡിക്കല്‍ സെന്ററും (എം.ഇ. എം) ബ്ലഡ് ഡോനോര്‍സ് കേരള (ബി.ഡി.കെ) ബഹ്റൈന്‍ ചാപ്റ്ററും സംയുകതമായി, ഹിദ്ദില്‍ തൊഴിലാളികള്‍ ഒന്നിച്ചു താമസിക്കുന്ന ഭാഗത്ത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 26 വെള്ളിയാഴ്ച രവിലെ 9 മണി മുതല്‍ വൈകീട്ട് 4 മണിവരെയാണ് ക്യാമ്പ്. എം.ഇ. എം ഇന്റെര്‍ണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്‌റ് ഡോ: നന്ദ കുമാര്‍, പ്രിവന്റീവ് ഡെന്റിസ്റ്റ് ഡോ: ജൈസ് ജോയ്, ജനറല്‍ പ്രാക്റ്റീഷനര്‍മാരായ ഡോ: നൗഷര്‍ എം. ലബീബ്, ഡോ: വക്കാസ് അക്തര്‍, ഡോ: ദിവ്യ ദേവ് എന്നിവര്‍ ക്യാമ്പില്‍ വരുന്നവരെ പരിശോധിക്കും. പ്രാഥമിക ഷുഗര്‍, പ്രെഷര്‍, പല്ലിന്റെ പരിശോധനകള്‍ എന്നിവയും മരുന്നും നല്‍കും.

ഏവരെയും പ്രസ്തുത മെഡിക്കല്‍ ക്യാമ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് എം.ഇ.എം അപ്പോയിന്റ്‌മെന്റ് (17464848 ) നമ്പറിലേക്കോ, ബി.ഡി.കെ ഭാരവാഹികളെ 35079524,36860555, 36955777 നമ്പറുകളിലേക്കോ വിളിച്ചു ബന്ധപ്പെടാവുന്നതാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …