8:51 am - Monday December 9, 2019

ഭീകരരുടെ എണ്ണത്തില്‍ കുറ്റസമ്മതം നടത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

Editor

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഭീകരരുടെ എണ്ണത്തില്‍ കുറ്റസമ്മതം നടത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. രാജ്യത്ത് 30000 മുതല്‍ 40000 വരെ ഭീകരര്‍ പരിശീലനം നേടിയിട്ടുണ്ടെന്നും അവര്‍, അഫ്ഗാനിസ്ഥാനിലും കാശ്മീരിലുമായി പ്രവര്‍ത്തിക്കുകയാണെന്നും അമേരിക്ക സന്ദര്‍ശനത്തിനിടെ ഇമ്രാന്‍ ഖാന്‍ തുറന്നുസമ്മതിച്ചതായി ദേശീയ മാദ്ധ്യമമായ എന്‍.ഡി.ടി.വിയാണ് റിപ്പോര്‍ട്ട് ചെയ്തത്. പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളാണ് ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന ഇന്ത്യയുടെ വാദം ശരിവയ്ക്കുന്നതാണ് ഇമ്രാന്റെ പുതിയ വെളിപ്പെടുത്തല്‍.

ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി അധികാരത്തിലെത്തുന്നതിന് മുമ്പ് രാജ്യത്തെ ഭീകരസംഘടനകള്‍ക്കെതിരായി സര്‍ക്കാര്‍ ഒന്നും ചെയ്തിരുന്നില്ലെന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. അതേസമയം, പാകിസ്ഥാനില്‍ 40ഓളം ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 15 വര്‍ഷമായി രാജ്യത്തെ ഭീകരരെ നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ലെന്നും അമേരിക്കയിലെ തന്നെ മറ്റൊരു പരിപാടിക്കിടെ ഇമ്രാന്‍ വെളിപ്പെടുത്തിയതായാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇറാനിയന്‍ കപ്പല്‍ ഗ്രേസ് വണ്ണില്‍ 3 മലയാളികള്‍ കുടുങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

അയല്‍ക്കാര്‍ ഉപേക്ഷിച്ചു പോയ പൂച്ചകള്‍ക്ക് ഭക്ഷണം കൊടുത്തു: എഴുപത്തൊമ്പതുകാരിക്ക് ജയില്‍ശിക്ഷ

Related posts
Your comment?
Leave a Reply

%d bloggers like this: