ഇറാനിയന്‍ കപ്പല്‍ ഗ്രേസ് വണ്ണില്‍ 3 മലയാളികള്‍ കുടുങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

16 second read

ലണ്ടന്‍: ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത ഇറാനിയന്‍ കപ്പല്‍ ഗ്രേസ് വണ്ണില്‍ മൂന്ന് മലയാളികള്‍ കുടുങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇറാനിലെ ഗ്രേസ് വണ്‍ കമ്പനിയില്‍ ജൂനിയര്‍ ഓഫീസറായ മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.കെ.അജ്മല്‍, കാസര്‍കോട് സ്വദേശി പ്രജീഷ്, ഗുരുവായൂര്‍ സ്വദേശി റെജിന്‍ എന്നിവരാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. എന്നാല്‍ എല്ലാവരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അജ്മല്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പിടിച്ചെടുത്ത കപ്പലില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 18 ഇന്ത്യാക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്ന വിവരത്തിന് പിന്നാലെയാണ് ഇക്കാര്യവും പുറത്താകുന്നത്.

അന്താരാഷ്ട്ര വിലക്ക് ലംഘിച്ച് സിറിയയിലേക്ക് പെട്രോളിയം ഉത്പനങ്ങള്‍ കടത്തിയെന്നാരോപിച്ച് രണ്ടാഴ്ച മുമ്പാണ് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വച്ച് ഗ്രേസ് വണ്‍ ഇറാനിയന്‍ ടാങ്കര്‍ ബ്രിട്ടീഷ് നാവികസേന പിടികൂടുന്നത്. യൂറോപ്യന്‍ യൂണിയന്റെ വിലക്ക് മറികടന്ന് എണ്ണ കൈമാറ്റം ചെയ്തതിനാണ് കപ്പല്‍ പിടിച്ചെടുത്തതെന്നാണ് വിശദീകരണം. ഈ കപ്പല്‍ 30 ദിവസം കൂടി കസ്റ്റഡിയില്‍ വയ്ക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കപ്പലായ സ്റ്റെനാ ഇംപേരോ ഇറാന്‍ പിടിച്ചെടുത്തത്. എറണാകുളം കളമശേരി സ്വദേശിയായ ഡിജോ പാപ്പച്ചന്‍, തൃപ്പൂണിത്തുറ, പള്ളുരുത്തി സ്വദേശികളായ മറ്റ് രണ്ട് പേര്‍ എന്നിവര്‍ ഇതിലുണ്ടെന്നാണ് വിവരം. ഇതില്‍ പള്ളുരുത്തി സ്വദേശിയായ യുവാവാണ് കപ്പലിലെ ക്യാപ്ടനെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. മലപ്പുറം സ്വദേശിയായ അജ്മലും ഈ കപ്പലിലെ ജീവനക്കാരന്‍ ആണെന്നാണ് ആദ്യ ഘട്ടത്തില്‍ ലഭിച്ച വിവരം. എന്നാല്‍ പിന്നീടാണ് അജ്മലിന്റെ വീട്ടുകാര്‍ ഇക്കാര്യം അറിയിച്ചത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …