സി.എം.പി നേതാവ് സുനില്‍ സി.കുര്യന്‍ അന്തരിച്ചു

16 second read

തിരുവനന്തപുരം: എസ്എഫ്‌ഐ മുന്‍ നേതാവും കേരള സര്‍വകലാശാലാ യൂണിയന്‍ മുന്‍ ചെയര്‍മാനും റെഡ് ക്രോസ് കേരള ഘടകം ചെയര്‍മാനുമായ സുനില്‍ സി. കുര്യന്‍ (50) അന്തരിച്ചു. സിഎംപി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്.

ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെ ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അന്ത്യം. മൃതദേഹം ഞായറാഴ്ച രാവിലെ 9 മുതല്‍ 11 വരെ മുറിഞ്ഞ പാലത്തുള്ള വസതിയിലും തുടര്‍ന്ന് 12 മണി വരെ പട്ടം എംവിആര്‍ ഭവനിലും പൊതു ദര്‍ശനത്തിനു വയ്ക്കും.

വൈകിട്ട് അഞ്ചിന് കോട്ടയം പേരൂര്‍ യാക്കോബായ പള്ളിയില്‍ സംസ്‌കാരം. പ്രശസ്ത നര്‍ത്തകി ഡോ: നീന പ്രസാദ് ആണ് ഭാര്യ.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …