11വർഷത്തെ കാത്തിരിപ്പിനൊടുവിൽ: ചന്ദ്രയാന്‍-2

16 second read

തിരുവനന്തപുരം: പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ രണ്ടാം ചാന്ദ്രയാത്രയ്ക്കുള്ള 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്ന് രാവിലെ ആരംഭിക്കും. നാളെ പുലര്‍ച്ചെ 2.51നാണ് വിക്ഷേപണം. ഐ.എസ്.ആര്‍.ഒ.യുടെ ഏറ്റവും ശക്തിയേറിയ ജി.എസ്.എല്‍.വി.മാര്‍ക്ക് 3 എം. 1 റോക്കറ്റാണ് ചന്ദ്രയാന്‍ രണ്ടുമായി ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നില്‍ക്കുന്നത്.

ഇന്നലെ എല്ലാ ഉപകരണങ്ങളിലും വൈദ്യുതി ചാര്‍ജിംഗ് നടത്തി. ക്രയോ എന്‍ജിനില്‍ അവസാന പരിശോധനയും നടത്തി. തുടര്‍ന്ന് കൗണ്ട് ഡൗണിന് മുന്നോടിയായി പൂര്‍ണമായി ഓഫ് ചെയ്ത് ഓണ്‍ ചെയ്തു. കുഴപ്പങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും ഇന്ന് പുലര്‍ച്ചെ 6.51 ന് കൗണ്ട് ഡൗണിന് മണിമുഴക്കുക. ഇന്ന് രാത്രി 12 മണിക്ക് അവസാന പരിശോധന നടത്തി വിക്ഷേപണത്തിന് അനുമതി നല്‍കും. 2.51നാണ് വിക്ഷേപണം.

ഇക്കുറി 5000 ത്തോളം പേര്‍ക്കാണ് വിക്ഷേപണം കാണാന്‍ അവസരം നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ശ്രീഹരിക്കോട്ടയിലെ കൂറ്റന്‍ ഗാലറിയിലിരുന്ന് ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന് സാക്ഷിയാകാം. രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും എത്തുന്നുണ്ട്.

2008 ഒക്ടോബര്‍ 22നാണ് ഇന്ത്യ ഒന്നാം ചാന്ദ്രയാത്ര നടത്തിയത്.

16 മിനിറ്റ് നിര്‍ണായകം

പതിനാറ് മിനിറ്റാണ് വിക്ഷേപണ സമയം.

ബഹിരാകാശത്ത് 40,400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തില്‍ ചന്ദ്രയാനെ ജി.എസ്.എല്‍.വി പ്രതിഷ്ഠിക്കും

പിന്നീട് ചന്ദ്രയാന്റെ നിയന്ത്രണം ബംഗളൂരുവിലെ ഉപഗ്രഹനിയന്ത്രണ കേന്ദ്രം ഏറ്റെടുക്കും.

പതുക്കെ ഭ്രമണപഥം ഉയര്‍ത്തി രണ്ടാഴ്ചയിലേറെ എടുത്ത് ചന്ദ്രയാന്‍ 2 ഭൂമിയുടെ ആകര്‍ഷണം വിട്ട് ഗ്രഹാന്തരയാത്ര നടത്തും.

ഭൂമിയില്‍ നിന്ന് 3.80 ലക്ഷം കിലോമീറ്റര്‍ അകലെയുളള ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തുന്നതോടെ ആകര്‍ഷണം ചന്ദ്രനോടായിരിക്കും.

ചന്ദ്രന്റെ 100 കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണപഥത്തില്‍ എത്തുമ്പോള്‍ ലാന്‍ഡറിനെ നിലത്തിറക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമാകും.

അപ്പോള്‍ ചന്ദ്രയാന്‍ പുറപ്പെട്ടിട്ട് 50 നാള്‍ പിന്നിട്ടിരിക്കും.

സെപ്തംബര്‍ 6ന് ഇറങ്ങുന്ന ലാന്‍ഡറിന്റെ കവാടം തുറന്ന് ട്രാക്ക് പുറത്തേക്കിട്ട് അതിലൂടെ റോവര്‍ നിലത്തിറങ്ങും.

റോവര്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കും

റോവറിലെയും ലാന്‍ഡറിലെയും മൂന്ന് വീതവും ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററിലെ എട്ടും ഉപകരണങ്ങള്‍ ചന്ദ്രനെ പഠിക്കും.

പഠനവിവരങ്ങള്‍ അപ്പപ്പോള്‍ ബംഗളൂരുവിലെ കേന്ദ്രത്തിലേക്ക് അയയ്ക്കും.

ഒരുവര്‍ഷമാണ് ചന്ദ്രയാന്‍ 2 ന്റെ ആയുസ്.

ഇന്ധനവും വിനിമയ ബന്ധവും ഉണ്ടെങ്കില്‍ അതില്‍ കൂടുതല്‍ ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ തങ്ങും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …