ഒന്‍പതാം മാസത്തില്‍ സമീര റെഡ്ഡിയുടെ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട്

18 second read

രണ്ടാമതും ഗര്‍ഭിണിയായ ശേഷം തെന്നിന്ത്യന്‍ താരം സമീര റെഡ്ഡിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗര്‍ഭകാലം ആസ്വദിക്കുന്ന വിവിധ ചിത്രങ്ങളാണ് ഈ കാലയളവില്‍ സമീര റെഡ്ഡി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നത്. നിറവയറോടെ നില്‍ക്കുന്ന സമീരയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ബിക്കിനി ധരിച്ചുനില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.

ഇപ്പോഴിതാ മുന്‍ചിത്രങ്ങളെയെല്ലാം നിഷ്പ്രഭമാക്കി സമീര റെഡ്ഡിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്തെത്തി. ഗര്‍ഭകാലത്തിന്റെ ഒന്‍പതാം മാസത്തില്‍ താരത്തിന്റെ വെള്ളത്തിനടിയില്‍ നിന്നുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്.

സ്വിമ്മിങ് പൂളില്‍ നിറവയറോടെയുള്ള സമീര റെഡ്ഡിയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. ചിത്രം കണ്ട് നിലച്ചുപോകുന്നുവെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

‘എന്റെ ഒമ്പതാം മാസത്തിലെ വയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം. ഏറ്റവും ദുര്‍ബലമായ, ക്ഷീണിച്ച, ഭയന്ന, ഉത്തേജിപ്പിക്കുന്ന സമയം. അതേപോലെ ഏറ്റവും മനോഹരവുമായ സമയം. ഇത് നിങ്ങളുമായ പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കറിയാം ഇതിന്റെ പോസിറ്റീവിറ്റി പ്രതിധ്വനിക്കുമെന്ന്… കാരണം നമ്മളെല്ലാം ജീവിതത്തിലെ ഓരോ ഘട്ടത്തിലാണ്.. ജീവിതത്തിലെ ഈ വ്യത്യസ്ത ഘട്ടങ്ങളേയും അപൂര്‍വമായ ശരീരത്തെയും നമ്മള്‍ നമ്മളെത്തന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും വേണം’. ചിത്രം പങ്കുവച്ചുകൊണ്ട് സമീറ കുറിച്ചു.. ഫോട്ടോഷോപ്പ് ചെയ്യാത്ത, എഡിറ്റ് ചെയ്യാത്ത മേക്കപ്പ് ഇല്ലാത്ത ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

നടി തന്നെയാണ് അമ്പരപ്പിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഈ ഫോട്ടോഷൂട്ട് ഒരുപാട് ആത്മവിശ്വാസം തന്നുവെന്നും കുടുംബാംഗങ്ങളുടെ പിന്തുണയോടെയാണ് ചെയ്യാനായതെന്നും സമീര പറഞ്ഞു.
2014-ലാണ് സമീറ വിവാഹിതയായത്. വ്യവസായി ആകാശ് വര്‍ദ്ധനാണ് ഭര്‍ത്താവ്. 2015-ല്‍ ഇവര്‍ക്ക് ഒരു മകന്‍ പിറന്നു. ഹാന്‍സ് എന്നാണു മകനു പേരിട്ടത്. ഇപ്പോള്‍ പെണ്‍കുട്ടിക്കു വേണ്ടിയാണ് കാത്തിരിക്കുന്നത് എന്നു സമീറ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

‘ആഴമില്ലാത്തിടത്ത് നീന്തുന്നവര്‍ക്ക് അറിയാന്‍ പാകത്തിന് ആഴമുള്ള ആത്മാവായിരുന്നു അവളുടേത്. ഞാനെന്റെ നിറവയര്‍അസ്വദിക്കുന്നതില്‍ അസഹിഷ്ണുത കാണിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്’- സമീറ കുറിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …