വിലക്ക് നീക്കിയതോടെ ജപ്പാനില്‍ വീണ്ടും തിമിംഗല വേട്ട

16 second read

ടോക്കിയോ: തിമിംഗല വേട്ടയ്ക്ക് നിലവിലുണ്ടായിരുന്ന വിലക്ക് നീക്കിയതോടെ ജപ്പാനില്‍ വീണ്ടും തിമിംഗല വേട്ട. മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറമാണ് തിമിംഗല വേട്ടയ്ക്കുള്ള നിരോധനം നീക്കിയത്. ഇതിന് പിന്നാലെ വടക്കന്‍ ജപ്പാനിലെ കുഷിരോ പട്ടണത്തില്‍ നിന്നും കടലില്‍ പോയ അഞ്ചു കപ്പലുകളില്‍ ഒന്നാണ് ഭീമന്‍ തിമിംഗലത്തെ വേട്ടയാടി കരക്കെത്തിച്ചത്. ഏകദേശം 27 അടി നീളമുള്ള തിമിംഗലത്തേയും കൊണ്ടാണ് കപ്പല്‍ തിരിച്ചെത്തിയത്. ഭീമന്‍ തിമിംഗലത്തെ കരയിലേക്ക് മാറ്റുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

തിമിംഗലത്തെ കരയ്ക്കെത്തിക്കും മുമ്പ് തന്നെ വയറുകീറി രക്തം കടലില്‍ ഒഴുക്കി കളഞ്ഞിരുന്നു. തിമിംഗലത്തെ ദീര്‍ഘനേരം കേടുവരാതെ സൂക്ഷിക്കാന്‍ വേണ്ടിയാണ് ഈ രീതി വേട്ടക്കാര്‍ നടപ്പാക്കുന്നത്. തിമിംഗലത്തെ ആഘോഷത്തോടെ കരയ്ക്കെത്തിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍. അതേസമയം, നിരോധനം നീക്കിയതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരടക്കമുള്ളവരുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …