ഇന്ത്യയുടെ ”വിധി’ അറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കനില്‍ക്കെ രാഹുല്‍ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍കെ.സി വേണുഗോപാല്‍ അയ്യപ്പസന്നിധിയില്‍.കെ സിക്കൊപ്പം ടി.എന്‍ പ്രതാപനും, നെയ്യാറ്റിന്‍കര സനലും, പഴകുളം മധുവും സന്നിധാനത്ത്.ലോക്‌സഭയിലേക്ക് മത്സരിക്കുന്ന അടൂര്‍ പ്രകാശും, കുമ്മനം രാജശേഖരനും ദര്‍ശനം നടത്തി

16 second read

ശബരിമല: രാഹുല്‍ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന് ദേശീയ രാഷ്ട്രീയത്തില്‍ അറിയപ്പെടുന്ന എഐസിസി ജന:സെക്രട്ടറി കെ.സി.വേണുഗോപാല്‍ ശബരിമല ദര്‍ശനം നടത്തി. തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സംഘടനാ ചുമതലയുള്ള എഐസിസി ജന:സെക്രട്ടറി അയ്യപ്പ സന്നിധിയിലെത്തിയത്.

തൃശൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍, തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെപിസിസി സെക്രട്ടറി പഴകുളം മധു തുടങ്ങിയ നേതാക്കളും കെസിക്കൊപ്പം ദര്‍ശനം നടത്തി.തുടര്‍ന്ന് കെ.സി ഡല്‍ഹിയിലേക്ക് മടങ്ങി.

അതേ സമയം ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ്, തിരുവനന്തപുരം ലോക്‌സഭാ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനും ജനകീയ വധി അറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അയ്യപ്പ അനുഗ്രഹം തേടി ശബരിമലയില്‍ എത്തി.
ഇടവമാസ പൂജകള്‍ക്കു ശേഷം ശബരിമല നട ഇന്നടക്കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …