ഹെലികോപ്റ്റര്‍ ശരിയാക്കുന്ന രാഹുല്‍ഗാന്ധിയുടെ വിഡിയോ വൈറല്‍

24 second read

ന്യൂഡല്‍ഹി ‘കരങ്ങളൊന്നിച്ചുവയ്ക്കുകയെന്നതാണു നല്ല ടീം വര്‍ക്ക്. ഹിമാചല്‍പ്രദേശിലെ ഉനയില്‍ ഞങ്ങളുടെ ഹെലികോപ്റ്റര്‍ തകരാറിലായെങ്കിലും എല്ലാവരും ഒന്നിച്ചു ശ്രമിച്ചതോടെ പ്രശ്‌നം വേഗം പരിഹരിച്ചു. പേടിക്കാനൊന്നുമില്ല, നന്ദി’.

ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞദിവസം പങ്കുവച്ച ചിത്രത്തിനൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നല്‍കിയ അടിക്കുറിപ്പ്. താന്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിനു തകരാര്‍ നേരിട്ടതിനെത്തുടര്‍ന്ന് പരിഹരിക്കാന്‍ രാഹുല്‍ ശ്രമിക്കുന്നതാണു ചിത്രം. ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സാങ്കേതികകാര്യങ്ങളിലുള്‍പ്പെടെ ജീവനക്കാരെ രാഹുല്‍ സഹായിക്കുന്ന ദൃശ്യങ്ങള്‍ ഇതിലുണ്ട്. രാഹുല്‍ ഗാന്ധിയുടെ പൈലറ്റ് ലൈസന്‍സും ഇതോടെ ചര്‍ച്ചാവിഷയമായി.

കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, സഞ്ചരിച്ച സ്വകാര്യവിമാനം അപകടത്തില്‍പ്പെട്ടപ്പോഴും രാഹുല്‍ പൈലറ്റുമാര്‍ക്ക് അരികിലെത്തി സഹായിച്ചിരുന്നു. അച്ഛന്‍ രാജീവ് ഗാന്ധിയെ പോലെ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സിനുടമയാണ് രാഹുല്‍ ഗാന്ധിയും. രാജീവ് പ്രധാനമന്ത്രിയായ ശേഷവും വ്യോമയാന കാര്യങ്ങളില്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

https://www.instagram.com/p/BxSUJokgoQl/?utm_source=ig_web_copy_link
Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …