ഗൗതം ഗംഭീര്‍ വാഹനങ്ങളില്‍ അപരനെ ഉപയോഗിക്കുന്നതായി ആരോപണം

17 second read

ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ തന്റെ പ്രചാരണ വാഹനങ്ങളില്‍ അപരനെ ഉപയോഗിക്കുന്നതായി ആരോപണം. ഡല്‍ഹി ഉപ മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ മനീഷ് സിസോദിയയാണ് ഫോട്ടോ സഹിതം ഈ ആരോപണമുയര്‍ത്തിയത്. ഗംഭീറിനായി വോട്ട് ചോദിക്കുന്ന അപരന്‍ കോണ്‍ഗ്രസ് നേതാവാണെന്നും സിസോദിയ ആരോപിച്ചു. ‘സിനിമയില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നതും ക്രിക്കറ്റില്‍ റണ്ണറെ വെക്കുന്നതും കേട്ടിട്ടുണ്ട്. പക്ഷെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അപരനെ വെക്കുന്നത് നമ്മള്‍ ആദ്യമായി കാണുകയാണ്’- സിസോദിയ ട്വീറ്റ് ചെയ്തു.

ഇത് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുളള സഖ്യത്തിന്റെ ഭാഗമാണ്. ഗൗതം ഗംഭീര്‍ ഒരു എ.സി കാറില്‍ ഇരിക്കുകയാണ്. അദ്ദേഹത്തിന് ചൂട് പ്രശ്നമാണത്രെ. തൊപ്പി ധരിച്ച ഒരു അപരനാണ് പ്രചരണ വാഹനത്തിലുള്ളത്. പ്രവര്‍ത്തകര്‍ ഹാരമണിയിക്കുന്നത് അപരന്‍ ഗംഭീറിനെയാണ്. ഈ അപരന്‍ ഒരു കോണ്‍ഗ്രസ് നേതാവാണെന്നതാണ് സത്യമെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …