വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഒമാന്‍ ദേശീയ സമ്മേളനം

16 second read

മസ്‌കത്ത് : വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഒമാന്‍ ദേശീയ സമ്മേളനം ‘ഒമാന്‍ മീറ്റ് 2019’ മസ്‌കത്തില്‍ നടന്നു. ആഗോള തലത്തില്‍ 111 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍. മസ്‌കത്തിലെ ഗോള്‍ഡന്‍ തുലിപ് ഹെഡിങ്ങ്ടണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ പി.കെ. പ്രകാശ് ഉദ്ഘാടനം ചെയ്തു. ഒമാന്‍ ദേശീയ പ്രസിഡന്റ് ഡോ. ജെ രത്‌നകുമാര്‍ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് ഡബ്ല്യു എം എഫ് ഒമാന്‍ കമ്മറ്റി പ്രഖ്യാപിച്ച മലയാള ഭാഷാ പണ്ഡിത ശ്രേഷ്ട പുരസ്‌കാരം ഭാഷാ പണ്ഡിതനും മലയാള പാഠശാല ഡയറക്ടറും കൂടിയായ ടി.പി.ഭാസ്‌കര പൊതുവാളിനു നല്‍കി ആദരിച്ചു. വ്യവസായ പ്രമുഖനും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ ഡോ. വി ടി വിനോദിനെ സമ്മേളനത്തില്‍ ആദരിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ചെയര്‍മാന്‍ ഡോ. സതീഷ് നമ്പ്യാര്‍,ഡബ്ല്യു എം എഫ് ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ജനാബ്: നൗഷാദ് ആലുവ, മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് ഗിരീഷ് ബാബു, ഗ്ലോബല്‍ വെല്‍ഫെയര്‍ കോഡിനേറ്റര്‍ മുഹമ്മദ് കായംകുളം, തെന്‍സില്‍ മുഹമ്മദ് സൗദി അറേബ്യ, ഖത്തര്‍ ദേശീയ കമ്മറ്റി ജനറല്‍ സെക്രട്ടറിഏലിയാസ് ഐസക്, ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ഡയറക്ടര്‍ ഡോ. ബേബി സാം സാമുവല്‍, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ചെയര്‍മാന്‍ ഡോ.സതീഷ് നമ്പ്യാര്‍ തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.

തെന്നിന്ത്യന്‍ ചലചിത്ര സംവിധായകരില്‍ പ്രമുഖനായ വി.കെ.പ്രകാശ് ചടങ്ങില്‍ വിശിഷ്ട അതിഥിയായിരുന്നു. പ്രശസ്ത നര്‍ത്തകിയും പരിശീലകയുമായ മധുമധി നന്ദകിഷോര്‍, കലാമണ്ഡലം സുധ ഗോപകുമാര്‍, ഉല്ലാസ് ചേരിയന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും ഏഷ്യാനെറ്റ് സകലകലാ വല്ലഭന്‍ ഫെയിം പ്രണവ് ലിജു അവതരിപ്പിച്ച മെന്റലിസം പ്രോഗ്രാമും അരങ്ങേറി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …