സാമൂഹികമാധ്യമങ്ങളിലെ പരസ്യച്ചെലവില്‍ ബി.ജെ.പി. മുന്നില്‍

16 second read

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ആറാംഘട്ടത്തിലെത്തുമ്പോള്‍ സാമൂഹികമാധ്യമങ്ങളിലെ പരസ്യച്ചെലവില്‍ ബി.ജെ.പി. മുന്നില്‍. 22.85 കോടിയാണ് ഫെയ്‌സ്ബുക്കിന് തിരഞ്ഞെടുപ്പ് പ്രചാരണപരസ്യംവഴി വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍നിന്നും സംഘടനകളില്‍നിന്നുമായി ലഭിച്ചത്.
3.68 കോടിയാണ് ബി.ജെ.പി. ചെലവിട്ടത്. അനുബന്ധ സംഘടനകളുടേതുകൂടി ഉള്‍പ്പെടുത്തിയാല്‍ 14 കോടിയിലേറെ വരുമിത്. 9.2 ലക്ഷമാണ് കോണ്‍ഗ്രസ് ചെലവിട്ടത്. അനുബന്ധ സംഘടനകളുടേതുകൂടിചേര്‍ത്താല്‍ 75 ലക്ഷത്തിലധികം വരും. പ്രാദേശികപാര്‍ട്ടികളില്‍ ടി.ഡി.പി.യും വൈ.എസ്.ആര്‍. കോണ്‍ഗ്രസും ബിജു ജനതാദളുമാണ് ചെലവില്‍ മുന്നില്‍.
1,03,700 പരസ്യങ്ങളാണ് ഫെബ്രുവരി 19 മുതല്‍ മേയ് നാലുവരെ ഫെയ്‌സ് ബുക്ക് പരസ്യലൈബ്രറിയില്‍ പ്രത്യക്ഷപ്പെട്ടത്. ഭാരത് കെ മന്‍ കീ ബാത്ത്(2.24 കോടി), കന്നിവോട്ട് മോദിക്ക് (1.15കോടി) തുടങ്ങിയ ബി.ജെ.പി. അനുകൂല പേജുകളാണ് ചെലവില്‍ മുന്നില്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …