ബസും വാനും കൂട്ടിയിടിച്ചു പ്രതിശ്രുതവരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു

16 second read

ആലപ്പുഴ ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസും വാനും കൂട്ടിയിടിച്ചു പ്രതിശ്രുതവരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി ഉദയകത്ത് തെക്കേതില്‍ വീട്ടില്‍ വിജയന്‍(38) ,ബിനീഷ് (25), മാലതി (55) എന്നിവരാണ് മരിച്ചത്.ദേശീയപാതയില്‍ കണിച്ചുകുളങ്ങരയ്ക്കു സമീപമാണ് അപകടമുണ്ടായത്.

വാനിലെ മറ്റു യാത്രക്കാരായ എട്ട് പേര്‍ക്കും ബസിന്റെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരുക്കുണ്ട്. പരുക്കേറ്റ 3 പേര്‍ കുട്ടികളാണ്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്കു പോവുകയായിരുന്ന വാനും, തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസുമാണ് ഇടിച്ചത്. ഇവര്‍ വിവാഹ നിശ്ചയം കഴിഞ്ഞു മടങ്ങുകയായിരുന്നെന്നാണു വിവരം. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്ന് രണ്ടായി പിളര്‍ന്നു. പരുക്കേറ്റവരെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരുക്കുള്ളവരെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കും മാറ്റി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …