ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിന് ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ നാളെ തുടക്കം

Editor

ദോഹ: 2022ലെ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ നടക്കേണ്ട ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തില്‍ നാളെ മറ്റൊരു ആവേശപ്പൂരത്തിനു തുടക്കം. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയുള്‍പ്പെടെ 44 രാജ്യങ്ങളാണ് ഏഷ്യന്‍ അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പിനായി മാറ്റുരയ്ക്കുന്നത്. ചൈനീസ് ആധിപത്യം തകര്‍ത്ത് കഴിഞ്ഞ തവണ ജേതാക്കളായ ഇന്ത്യയ്ക്ക് ഇക്കുറിയും ചരിത്രം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളായ ആരാധകര്‍.

ഇന്ത്യന്‍ ആരാധകരുടെ മികച്ച പ്രോത്സാഹനം ലഭിക്കുമെന്നാണ് കരുതുന്നതെന്ന് അത്ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അദില്ലെ ജെ. സുമരിവല്ലയും പറയുന്നു. ഏറ്റവും മികച്ച സൗകര്യങ്ങളാണ് ചാംപ്യന്‍ഷിപ്പിനായി ഖത്തര്‍ ഒരുക്കിയിരിക്കുന്നത്. തയാറെടുപ്പുകള്‍പൂര്‍ണമെന്ന് പ്ലാനിങ് ആന്‍ഡ് ഓപറേഷന്‍സ് കമ്മിറ്റി അറിയിക്കുന്നു. ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നവര്‍ക്ക് ലോക അത്ലറ്റിക്ള്‍സ് മല്‍സരത്തിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ഏഷ്യന്‍ ഗെയിംസില്‍ 3 വെള്ളി മെഡല്‍ നേടിയ മലയാളി താരം മുഹമ്മദ് അനസ് യഹിയ 400 മീറ്റര്‍, 4,400 മീറ്റര്‍ റിലേ, 4,400 മീറ്റര്‍ മിക്‌സ്ഡ് റിലേ എന്നിവയില്‍ മല്‍സരിക്കുന്നുണ്ട്.

ആത്മവിശ്വാസത്തോടെ 29 അംഗ ഖത്തര്‍ ടീം

മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ആതിഥേയരായ ഖത്തര്‍. 29 അംഗ ടീമാണ് ഖത്തറിനെ പ്രതിനിധീകരിക്കുന്നത്. ഹൈജംപ് താരം മുതാസ് ബര്‍ഷിം ഉള്‍പ്പടെയുള്ള മുന്‍നിരതാരങ്ങള്‍ മത്സരിക്കുന്നുണ്ട്. അബ്ദുല്‍റഹ്മാന്‍ സാംബ, അബ്ദുല്‍ഇലാഹ് ഹാറൂണ്‍ എന്നിവരും ഖത്തറിന്റെ സുവര്‍ണ പ്രതീക്ഷകളാണ്. 2017ലെ ഐഎഎഎഫ് അത്ലറ്റ് ഓഫ് ദി ഇയറായ മുതാസ് ബര്‍ഷിമാണ് 29 അംഗ ഖത്തര്‍ സംഘത്തെ നയിക്കുക. പരുക്കിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ മത്സരരംഗം വിട്ട ബര്‍ഷിം ജന്മനാട്ടില്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. കഴിഞ്ഞ സീസണില്‍ പരാജയമറിയാതെ മുന്നേറിയ അബ്ദുറഹ്മാന്‍ സാംബ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഖത്തറിന്റെ ഉറച്ച മെഡല്‍ പ്രതീക്ഷയാണ്. 400 മീറ്ററില്‍ ഏഷ്യന്‍ ചാംപ്യനും റെക്കോര്‍ഡ് ജേതാവുമായ അബ്ദുല്‍ഇലാഹ് ഹാറൂണും മികച്ച ഫോമിലാണ്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

രാജ്യാന്തര നിയമങ്ങളുടെ പരിപാലനം വന്‍ശക്തികള്‍ ഉറപ്പാക്കണം: അമീര്‍

പരിക്കേറ്റ ഉമറുല്‍ ഫാറുഖിനെ നാട്ടിലേക്ക് കൊണ്ടുപേയി

Related posts
Your comment?
Leave a Reply