അനധികൃത രീതിയില്‍ ലൈസന്‍സ് സമ്പാദിച്ച 37,000 വിദേശികളുടെ ലൈസന്‍സ് റദ്ദാക്കി

Editor

കുവൈത്ത്: ഡ്രൈവിങ് ലൈസന്‍സ് അനുവദനീയമായ തസ്തികയില്‍ ജോലി ചെയ്യുമ്പോള്‍ ലഭിച്ച ലൈസന്‍സ് തസ്തിക മാറിയിട്ടും തിരിച്ചേല്‍പിക്കാത്തവരും അനധികൃത രീതിയില്‍ ലൈസന്‍സ് സമ്പാദിച്ചവരുമായ 37,000 വിദേശികളുടെ ലൈസന്‍സ് റദ്ദാക്കി. 2015-2018 കാലയളവിലാണിത്. കൂടുതല്‍ അനധികൃത ലൈസന്‍സുകള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

നിയമവിധേയമായി വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് ഉപാധികളുണ്ട്. ചില തസ്തികകളില്‍ ജോലി ചെയ്യുന്നതിന് ഉപാധികൂടാതെ ലൈസന്‍സ് അനുവദിക്കും. സാധാരണഗതിയില്‍ പ്രതിമാസം 600 ദിനാര്‍ ശമ്പളം, ബിരുദം, കുവൈത്തില്‍ രണ്ട് വര്‍ഷം താമസം എന്നിവയാണ് ഉപാധി. ഉപാധികള്‍ ആവശ്യമില്ലാത്ത തസ്തികകളില്‍ ജോലി ചെയ്യവെ ലഭിച്ച ലൈസന്‍സ് മറ്റു തസ്തികകളിലേക്ക് ജോലി മാറിയാല്‍ തിരികെ കൊടുക്കണമെന്നാണു വ്യവസ്ഥ.എന്നാല്‍ ഗാര്‍ഹികത്തൊഴില്‍ വീസയുടെ ബലത്തില്‍ ലഭിച്ച ലൈസന്‍സ് ഉള്‍പ്പെടെ പിന്നീട് തൊഴില്‍ മാറിയാല്‍ ആരും തിരിച്ചേല്‍പിക്കാറില്ല എന്നാണ് അധികൃതര്‍ കണ്ടെത്തിയത്.

ഈ സാഹചര്യത്തിലാണ് അത്തരക്കാരുടെ ലൈസന്‍സ് പിന്‍വലിക്കുന്ന നടപടി ആരംഭിച്ചത്.അനധികൃത രീതിയില്‍ ലൈസന്‍സ് നല്‍കാന്‍ സഹായിച്ച ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

നിരീക്ഷണത്തിനായി സ്പീഡ് ക്യാമറകള്‍ സ്ഥാപിച്ച വാഹനങ്ങള്‍ പുറത്തിറക്കി

കുവൈത്ത് അമീറിന് ലോക ബാങ്കിന്റെ അവാര്‍ഡ് സമ്മാനിച്ചു

Related posts
Your comment?
Leave a Reply