സോഷ്യന്‍ ക്ലബ് മലയാള വിഭാഗം പുതിയ ഭരണസമിതി അധികാരമേറ്റു

20 second read

മസ്‌കത്ത്: ഇന്ത്യന്‍ സോഷ്യന്‍ ക്ലബ് മലയാള വിഭാഗം 2019-2020ലേക്ക് ഏബ്രഹാം മാത്യുവിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അധികാരമേറ്റെടുത്തു. മാര്‍ച്ച് 23ന് മലയാള വിഭാഗം ആസ്ഥാനത്തു നടന്ന പൊതുയോഗത്തില്‍ ഏക കണ്ഠമായാണ് തെരഞ്ഞെടുപ്പു നടന്നത്. ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ ഏറ്റവും ശക്തമായ പ്രാദേശിക സംഘടനകളിലെന്നാണ് മലയാള വിഭാഗം.

ഒമാനിലെ മലയാളികള്‍ക്കിടയില്‍ സാമൂഹികമായും സാംസ്‌കാരികമായും സജീവമായ പ്രവത്തനങ്ങളാണ് കഴിഞ്ഞ രണ്ടിലേറെ പതിറ്റാണ്ടുകളായി സംഘടന നടത്തി വരുന്നത്. കേരളത്തിന്റേതായ കലയും സംസ്‌കാരവും വളര്‍ന്നു വരുന്ന തലമുറക്ക് പകര്‍ന്നു നല്‍കുന്നതില്‍ സംഘടന സജീവ ശ്രദ്ധചെലുത്താറുണ്ട്. ഇതു നാലാം തവണയാണ് ഏബ്രഹാം മാത്യു മലയാള വിഭാഗത്തിന്റെ സാര ഥിയാവുന്നത്.

പുതിയ ഭാരവാഹികള്‍

ഏബ്രഹാം മാത്യു-കണ്‍വീനര്‍, പി. ശ്രീ കുമാര്‍ കോ-കണ്‍വീനര്‍, അജിത് കുമാര്‍ മേനോന്‍-ട്രഷറര്‍, സെക്രട്ടറിമാര്‍: രാജേഷ് – സാംസ്‌കാരിക വിഭാഗം, ടി.കെ. ഷഹീര്‍ കായിക വിനോദ വിഭാഗം, മാത്യൂ തോമസ്‌സംഗീത നാടക വിഭാഗം, പ്രസാദ് കാരണവര്‍-സാമൂഹിക സേവന വിഭാഗം, ഇ.ജി. മധുസൂദനന്‍ – സാഹിത്യ വിഭാഗം, ലേഖാ വിനോദ്‌വനിതാ വിഭാഗം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …