ചാലക്കുടിയില്‍ ”ബെന്നി ചേട്ടന്‍’ മാജിക്കില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ് ക്യാമ്പ്. മണ്ഡലത്തിലുടനീളം ലഭിക്കുന്ന ഉജ്ജ്വല സീകരണവും മികച്ച ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കണ്‍വന്‍ഷനുകളും അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ ബെന്നി ബെഹന്നാന്‍

16 second read

അങ്കമാലി: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ ബെന്നി ബെഹന്നാന്‍ മാജിക്കില്‍ വിജയം ഉറപ്പിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ അതിവേഗം മുന്നോട്ടു പോവുകയാണ് യുഡിഎഫ് ക്യാമ്പ്.
അങ്കമാലി, പെരുമ്പാവൂര്‍, ആലുവ, കുന്നത്തുനാട് എന്നീ നാല് നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫിനുളള മുന്‍തൂക്കവും യുവ എംഎല്‍എമാരുടെ സ്വാധീനവും ബെന്നി ബെഹന്നാന് അനുകൂലമാകും.
കൈപ്പമംഗലം, ചാലക്കുടി ,കൊടുങ്ങല്ലൂര്‍ എന്നീ ഇടതു മണ്ഡലങ്ങളിലും ശക്തമായ പ്രചരണ പരിപാടികളിലൂടെ മുന്നിലെത്താനാവും എന്ന വിലയിരുത്തലിലാണ് നേതാക്കള്‍.
അതോടൊപ്പം മുന്‍പ് തൃശൂര്‍ ഡിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ചതിലൂടെയുള്ള ബന്ധങ്ങളും ഗുണകരമായി മാറും .
റോജി.എം.ജോണ്‍, അന്‍വര്‍ സാദത്ത്,എല്‍ദോസ് കുന്നപ്പള്ളി, വി.പി സജീന്ദ്രന്‍ എന്നീ യുവ എംഎല്‍മാരാണ് മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത പാര്‍ലമെന്റ് കണ്‍വന്‍ഷനിലും, പൂര്‍ത്തിയാക്കിയ നിയോജക മണ്ഡലം കണ്‍വന്‍ഷനുകളിലുമുള്ള ജനപങ്കാളിത്തമാണ് ബെന്നി ബെഹന്നാന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്.
മണ്ഡലത്തിലെ കോളേജുകള്‍, ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങി എല്ലാ പ്രധാന കേന്ദ്രങ്ങളിലും ഓടിയെത്തി ജനങ്ങളുമായി ആശയവിനിമയം നടത്താന്‍ കഴിഞ്ഞത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഗുണകരമാകും.

സിറ്റിങ്ങ് എംപി ഇന്നസെന്റിന് അത്ര അനുകൂലമല്ല ഈ തെരഞ്ഞെടുപ്പ് എന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റഗം എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ തൃപ്തരല്ല എന്നുംസര്‍വ്വേ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു.
ഇന്നസെന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടതു മുന്നണിയിലും അഭിപ്രായ വ്യത്യാസം ഉണ്ട്

മണ്ഡലത്തിന് സുപരിചിതനായ ബെന്നി ബെഹന്നാന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കേരള രാഷ്ട്രീയത്തിലേക്ക് ഉദിച്ചുയരുന്നത്.സെനറ്റംഗം, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, കെപിസിസി ജന:സെക്രട്ടറി, രാഷ്ട്രീയ കാര്യ സമതി അംഗം, യുഡിഎഫ് കണ്‍വീനര്‍ എന്നീ പ്രവര്‍ത്തനമേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള നേതാവാണ്.
പിറവം, തൃക്കാക്കര നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ച ബെന്നി ബെഹന്നാന്‍ മികച്ച നിയമസഭാ സാമാജികന്‍ എന്ന പ്രശംസപിടിച്ചുപറ്റിയ നേതാവാണ്. ഇത്തവണ രാഹുല്‍ ഗാന്ധി അനുകൂല തരംഗംകൂടി മണ്ഡലത്തില്‍ യുഡിഎഫിന് ഗുണകരമാകും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …