ജോസാന്റണി എഴുതിയ ‘കൃഷ്ണമണികള്‍’ പ്രകാശനം ചെയ്തു

16 second read

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ജോസാന്റണി എഴുതിയ ‘കൃഷ്ണമണികള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു. സമാജം ആക്ടിംഗ് പ്രസിഡന്റ് മോഹന്‍രാജ് ബഹ്‌റൈനിലെ പ്രമുഖ എഴുത്തുകാരനായ ബാജി ഓടംവേലിയ്ക്ക് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ചടങ്ങില്‍ സമാജം ലൈബ്രെറിയന്‍ അനു തോമസ് സ്വാഗതം പറഞ്ഞു. കവിയും പ്രസംഗികനുമായ ഫിറോസ് തിരുവത്ര പുസ്തകം സദസ്സിന പരിചയപ്പെടുത്തി. എഴുത്തുകാരി സ്വപ്ന വിനോദ് വായനാനുഭവം പങ്കുവച്ചു. സാഹിത്യവേദി കണ്‍വീനര്‍ ഷബിനി വാസുദേവ് നന്ദി പറഞ്ഞു. സുമേഷ് ചടങ്ങിനെ നിയന്ത്രിച്ചു. ഇരുന്നൂറോളം കുറുങ്കഥകളുടെ സമാഹാരമാണ് കൃഷ്ണമണികള്‍.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …