ചികിത്സാ ചെലവ് നല്‍കാന്‍ പണമില്ലാത്തതിനാല്‍ മലയാളിയുടെ മൃതദേഹം 45 ദിവസമായി മോര്‍ച്ചറിയില്‍

16 second read

മക്ക: ചികിത്സാ ചെലവ് നല്‍കാന്‍ പണമില്ലാത്തതിനാല്‍ മലയാളിയുടെ മൃതദേഹം 45 ദിവസമായി മക്ക കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍. കണ്ണൂര്‍ തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശി ഇസ്മായില്‍ കാരയിലിന്റെ (51) മൃതദേഹമാണ് അനിശ്ചിതമായി മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വന്നിരിക്കുന്നത്.

റിയാദില്‍ നിന്നെത്തി ഉംറ നിര്‍വഹിച്ച ഇസ്മായില്‍ ഹറമില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഒരാഴ്ചയ്ക്കകം മരിച്ചു. രേഖകള്‍ ഇല്ലാത്തതിനാല്‍ ദിവസങ്ങളോളം തിരിച്ചറിയാനായില്ല. പിന്നീട് മൃതദേഹത്തിന്റെ വിരലടയാളം പരിശോധിച്ച് സ്‌പോണ്‍സറെ കണ്ടെത്തുകയായിരുന്നു. റിയാദില്‍ ഗ്രോസറി (ബഖാല) നടത്തിയിരുന്ന ഇദ്ദേഹം ബിസിനസ് തകര്‍ച്ച നേരിട്ടതോടെ കടയടച്ച് ഏറെ കാലം പല സ്ഥലങ്ങളിലായി മാറി താമസിച്ചു വരികയായിരുന്നു. ഇതോടെ ഇദ്ദേഹം ഒളിച്ചോടിയതായി (ഹുറൂബ്) സ്‌പോണ്‍സര്‍ പരാതിപ്പെട്ടു.

പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളും അലട്ടിയിരുന്നു. ഡിസംബര്‍ 9ന് അഡ്മിറ്റ് ചെയ്ത ഇദ്ദേഹം 16നു മരിച്ചതായാണ് ആശുപത്രി രേഖയിലുള്ളത്. ചികിത്സ ഇനത്തിലുള്ള 25,000 റിയാല്‍ അടയ്ക്കാത്തതിനാല്‍ മൃതദേഹം നാട്ടിലെത്തിക്കാനോ സൗദിയില്‍ ഖബറടക്കാനോ സാധിക്കില്ലെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ പറഞ്ഞു. ഇക്കാര്യത്തിനായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉള്‍പ്പെടെയുള്ളവരെ സമീപിച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ലെന്നും പറയുന്നു. നാട്ടില്‍ ഭാര്യയും 3 കുട്ടികളുമുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …