സൗജന്യ മെഡിക്കല്‍ ക്യാംപ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

16 second read

സലാല: പിസിഎഫ് സലാല സെന്‍ട്രല്‍ കമ്മറ്റിയും നൂര്‍ അല്‍ ശിഫ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാംപ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ക്യാംപില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. പിസിഎഫ് ജോയിന്റ് സെക്രട്ടറി ഇബ്രാഹിം വേളം അധ്യക്ഷത വഹിച്ചു. സുധാകരന്‍ (ദോഫാര്‍ ക്ലബ്ബ്) ഉദ്ഘാടനം ചെയ്തു. സ്വാഗതം ആശംസിച്ചുകൊണ്ട് പിസിഎഫ് പ്രസിഡന്റ് അമാന്‍ വട്ടക്കരിക്കകവും സംസാരിച്ചു.
ഷബീര്‍ കാലടി, രമേഷ്, ഹലീല്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. മെഡിക്കല്‍ ക്യാംപിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച നൂര്‍ അല്‍ ശിഫ ഹോസ്പിറ്റലിലെ മാനേജ്‌മെന്റിനും ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സലാലയിലുള്ള ഫുട്ബാള്‍ ക്ലബ് അംഗങ്ങള്‍ക്കും പങ്കെടുത്ത എല്ലാവര്‍ക്കും പിസിഎഫ് സലാല പ്രത്യേകം നന്ദി രേഖപ്പെടുത്തി.

പ്രവാസികള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫൈസല്‍ പയ്യോളി (ട്രഷറര്‍ പിസിഎഫ് സലാല) നന്ദി രേഖപ്പെടുത്തി. റസാഖ് ചാലിശ്ശേരി, യൂസഫ് ചന്ദ്രാപ്പിന്നി, സിയാദ് കൊല്ലം, ബാപ്പു വല്ലപ്പുഴ, സൈനുദ്ദീന്‍, നിസാര്‍ വളവ്, ഫൈസല്‍ പയ്യോളി, ഇസ്മായില്‍ തളിക്കുളം, ഫിറോസ് എറണാകുളം, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …