മൈക്രോസോഫ്റ്റ് ആഷുര്‍ ഡേറ്റാ സെന്ററിന് അനുമതി

16 second read

ദോഹ: മൈക്രോസോഫ്റ്റിന്റെ ആഷുര്‍ ക്ലൗഡ് കംപ്യൂട്ടിങ് ആഗോള ഡേറ്റ സെന്റര്‍ ഖത്തറില്‍ സ്ഥാപിക്കുന്നതിനു മന്ത്രിസഭ അനുമതി നല്‍കി. ആഷുര്‍ ഡേറ്റ സെന്റര്‍ ഖത്തറിലെ വാണിജ്യ, സാങ്കേതിക മേഖലകള്‍ക്കു പുതിയ കുതിപ്പേകും. 2008ല്‍ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ച വിന്‍ഡോസ് ക്ലൗഡ് കംപ്യൂട്ടിങ് ആണ് പിന്നീട് ആഷുര്‍ ക്ലൗഡ് കംപ്യൂട്ടിങ് എന്നു പേരുമാറ്റിയത്.

ഖത്തറില്‍ മീഡിയ സിറ്റി സ്ഥാപിക്കുന്നതിനുള്ള കരടുനിയമം നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. ടിവി, റേഡിയോ, ഓണ്‍ലൈന്‍, അച്ചടി മാധ്യമങ്ങളെ ഖത്തറിലേക്ക് ആകര്‍ഷിക്കുന്നതിനാണു മീഡിയ സിറ്റി ആരംഭിക്കുന്നത്. കരടു നിയമത്തിനു കഴിഞ്ഞയാഴ്ച ശൂറ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചിരുന്നു. അമീര്‍ അംഗീകരിച്ച് ഗസറ്റില്‍ പരസ്യപ്പെടുത്തുന്നതോടെയാണു നിയമം പ്രാബല്യത്തിലാകുക.
സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ സ്വദേശികള്‍ക്കു പേരുചേര്‍ക്കുന്നതിന് ആഭ്യന്തരമന്ത്രാലയം തയാറാക്കിയ കരടു നിര്‍ദേശവും ഗതാഗത വാര്‍ത്താവിനിമയ സ്റ്റാന്‍ഡിങ് കമ്മിറ്റി രൂപീകരിക്കാനുള്ള കരടു നിര്‍ദേശവും അംഗീകരിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരി ദീവാനിലായിരുന്നു യോഗം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …