ചിത്തിര ആട്ടവിശേഷത്തിനായി നട തുറന്നപ്പോള്‍ ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസംഗം പുറത്തു വന്നു… രാഷ്ട്രീയ കേരളത്തില്‍ വമ്പന്‍ വെടിക്കെട്ടുകള്‍ സൃഷ്ടിച്ച് വിവാദ പ്രസംഗം… മുഖം രക്ഷിക്കാന്‍ തീവ്രശ്രമവുമായി ബി.ജെ.പി

16 second read

കെ.വിജയ് കുമാര്‍

തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നപ്പോള്‍ രാഷ്ട്രീയ കേരളത്തില്‍ വിവാദങ്ങളുടെ കോളിളക്കം സൃഷ്ടിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസംഗവും..
യുവമോര്‍ച്ച വേദിയില്‍ വെച്ച് ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗം ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കി നിലനിര്‍ത്താന്‍ ബിജെപി ശ്രമിച്ചു എന്നതിന്റെ സൂചനയാണ്.ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വീണു കിട്ടിയ അവസരം നമ്മള്‍ പരമാവധി ഉപയോഗപ്പെടുത്തണം എന്ന് ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തില്‍ പറയുന്നു.
രാഷ്ട്രീയത്തില്‍ അജണ്ട സെറ്റ് ചെയ്യാന്‍ സാധിക്കുന്നവരാണ് ദൂരക്കാഴ്ചയില്‍ വിജയിക്കുക. ‘നമ്മള്‍ ഒരുഅജണ്ട മുന്നോട്ട് വച്ചു. ആ അജണ്ടയ്ക്ക് പിന്നില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞുകൊണ്ട്, രംഗം കാലിയാക്കുമ്പോള്‍, അവസാനം അവേശഷിക്കുന്ന നമ്മളും നമ്മുടെ എതിരാളികളായ ഇവിടുത്തെ ഭരണകൂടവും അവരുടെ പാര്‍ട്ടികളുമാണ് എന്ന് ഞാന്‍ കരുതുകയാണ്. അതുകൊണ്ട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു…

ശബരിമലയില്‍ മലയാളി മാസം ഒന്നാം തീയതി മുതല്‍ അഞ്ചുദിവസം, 17 മുതല്‍ 22 വരെയുള്ള സമരം ഏതാണ്ട് ബിജെപിയാണ് പ്ലാന്‍ ചെയ്ത് നടപ്പാക്കിയത്.’ തന്ത്രിസമൂഹത്തിന് ഇന്ന് കൂടുതല്‍ വിശ്വാസം ബിജെപിയിലാണെന്നും അദ്ദേഹം പറയുന്നു.

തുടര്‍ന്നാണ് ആക്റ്റിവിസ്റ്റുകള്‍ ശബരിമലയില്‍ എത്തിയപ്പോള്‍ തന്ത്രി തന്നെ വിളിച്ച കാര്യവും അദ്ദേഹത്തിന് ആത്മവിശ്വാസം കൊടുത്തതും ശ്രീധരന്‍ പിള്ള പറയുന്നത്. പാര്‍ട്ടി എന്ന നിലയില്‍ ബിജെപി ആവിഷ്‌കരിച്ച് നടപ്പാക്കേണ്ട തന്ത്രങ്ങളും അത് വിജയിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളുമാണ് പ്രസംഗത്തിലുടനീളം പറയുന്നത്. എന്നാല്‍, അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തുവെന്ന ആരോപണത്തില്‍ കഴമ്പില്ല.

ശബരിമല പ്രശ്‌നം യുദ്ധത്തിനുള്ള വേദിയാക്കരുതെന്നാണ് അദ്ദേഹം പ്രസംഗത്തില്‍ പറയുന്നത്. എന്നാല്‍, ഇതൊരു സുവര്‍ണാവസരമാണ് അദ്ദേഹം പറയുകയും ചെയ്യുന്നുണ്ട്. താന്‍ ഉദ്ദേശിച്ചത് ജനസേവനത്തിനുള്ള സുവര്‍ണാവസരമെന്ന ന്യായവാദത്തോടെ രക്ഷപ്പെടാനുള്ള തീവ്രശ്രമത്തിലാണ് പിള്ളയും കൂട്ടരും.

എന്നാല്‍ ക്ഷേത്രനട അടയ്ക്കുന്നതില്‍ ആരോടും നിയമോപദശം തേടിയിട്ടില്ലന്നും ,പന്തളം കൊട്ടാരത്തോടല്ലാതെ ആരോടും അഭിപ്രായം ആരാഞ്ഞിട്ടില്ലന്നും പി.എസ്.ശ്രീധരന്‍ പിള്ളയുടെ അവകാശവാദം തള്ളി തന്ത്രികണ്ഠര് രാജീവരും രംഗതെത്തി.
ശബരിമല വിഷയത്തില്‍ വീണ്ടും ബിജെപിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയനും കോണ്‍ഗ്രസ് നേതൃത്വവും രംഗതെത്തിയിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …