മുന്‍നിര വാര്‍ത്താ ചാനലുകള്‍ക്ക് വന്‍ തിരിച്ചടി.ബാര്‍ക്ക് റേറ്റിംഗില്‍ ജനം ടിവി രണ്ടാമത്. ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.ജനം ടിവിയുടെ ഈ നേട്ടം ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ ‘ലൈവ്’ ഇടപെടല്‍മൂലം.

16 second read

തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ ചാനലുകളെ പിന്തള്ളി ജനം ടിവി ബാര്‍ക്ക് റേറ്റിഗില്‍ രണ്ടാം സ്ഥാനത്ത്. ഈ ആഴ്ചത്തെ മററ്റിംഗിലാണ് ജനം ടിവി രണ്ടാം സ്ഥാനത്ത് എത്തിയത്. ശബരിമല തുലാംമാസ പൂജയ്ക്കു നടതുറന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ജനം ടിവിയെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്. മലയാളത്തിലെ മുന്‍നിര ചാനലുകളായ മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും മറികടന്നു കൊണ്ടാണ് ജനം ടി വി ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് പിന്നിലായി ഇടം പിടിച്ചത്.

ഒക്ടോബര്‍ 20 മുതല്‍ 26 വരെയുള്ള ആഴ്ചയിലെ ബാര്‍ക്ക് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നത്. ശബരിമല വിഷയം ദേശീയതലത്തില്‍ വിഷയമായി കത്തി നിന്ന സമയത്ത് ജനം ചാനല്‍ നല്‍കിയ വാര്‍ത്തകളാണ് അവര്‍ക്ക് ചാനല്‍ രംഗത്ത് കുതിപ്പിന് വഴിമരുന്നിട്ടത്. ശബരിമല യുവതി പ്രവേശന വിഷയം എത്രമേല്‍ മലയാളി സമൂഹം ശ്രദ്ധയോടെ വീക്ഷിച്ചു എന്നതിന്റെ തെളിവു കൂടിയാണ് റേറ്റിംഗില്‍ സംഘപരിവാര്‍ അനുകൂല ചാനല്‍ നടത്തിയ മുന്നേറ്റം.

ശബരിമല കോടതി വിധിയുമായി ബന്ധപ്പെട്ടും വിധിക്കെതിരൊയ വാര്‍ത്തകളായിരുന്നു തുടര്‍ച്ചയായി ജനം ടി വി നല്‍കിവന്നത്. തങ്ങളാണ് സത്യം പ്രചരിപ്പിക്കുന്നതെന്ന വിധത്തില്‍ വ്യാപക പ്രചരണം നടത്തിയ ജനം ടിവി നല്‍കിയ വാര്‍ത്തകളും വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഈ എഡിറ്റോറിയല്‍ സമീപനമാണ് സൈബര്‍ലോകത്ത് വിമര്‍ശനത്തിന് ഇടയാക്കിയത്. ടെലിവിഷന്‍ കാഴ്ചയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ട റിപ്പോര്‍ട്ടാണ് ബാര്‍ക്കിന്റേത്. നേരത്തെ മീഡിയ വണ്‍ ചാനലിനും താഴെ ആയിരുന്നു ജനം ടിവിയുടെ സ്ഥാനം. ആ സ്ഥാനത്തു നിന്നുമാണ് ഇപ്പോള്‍ ജനം ടിവി കുതിപ്പു നടത്തിയത്. സമീപകാലം വരെ അഞ്ചാം സ്ഥാനത്തായിരുന്നു ജനം ടിവിയുടെ സ്ഥാനം.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ അക്രമ സമരങ്ങള്‍ അടക്കം ജനം ടി സംപ്രേഷണം ചെയ്യുകയുണ്ടായി. ഈ റിപ്പോര്‍ട്ടുകളുടെ പേരില്‍ വിമര്‍ശനങ്ങലും കേള്‍ക്കേണ്ടി വന്നു. മലകയറി നടപ്പന്തല്‍ വരെ പൊലീസ് പ്രൊട്ടക്ഷനില്‍ എത്തിയ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയും ആക്റ്റിവിസ്റ്റുമായ രഹന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിന്‍ എന്ന തലക്കെട്ടില്‍ അടക്കം വാര്‍ത്ത പോയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നപ്പോഴും പ്രതിഷേധക്കാര്‍ ജനം ടിവിയുടെ റിപ്പോര്‍ട്ടര്‍മാരെ അടക്കം തോളത്തുവെച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. അതേസമയം ഇടക്കാലം കൊണ്ട് ഈ ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിക്ക് എതിരായി നിലപാട് സ്വീകരിച്ച മാതൃഭൂമി പിന്നീട് നിലപാട് മാറ്റിയതു കണ്ട്. വേണു ബാലകൃഷ്ണന്റെ ചര്‍ച്ചകളില്‍ അടക്കം ഇത് പ്രകടമായിരുന്നു. വേണുവിന്റെ ഈ മലക്കം മറിച്ചില്‍ കൊണ്ടു കൂടിയാണ് മാതൃഭൂമി ന്യൂസ് മൂന്നാം സ്ഥാനം നിലനിര്‍ത്തിയത്.

നേരത്തെ രണ്ടും മൂന്നും സ്ഥാനങ്ങള്‍ മാറി മാറിയായിരുന്നു മാതൃഭൂമിയും മനോരമ ന്യൂസും. അതേസമയം സമരത്തിന് എതിരായ നിലപാട് സ്വീകരിച്ച ഏഷ്യാനെറ്റ് ന്യൂസിന്റെ ഒന്നാം സ്ഥാനത്തിന് യാതൊരു ഇളക്കവും തട്ടിയില്ലെന്നതും ശ്രദ്ധേയമാണ്. പതിവുപോലെ ഏഷ്യാനെറ്റ് ന്യൂസാണ്(180.24% റേറ്റിങ്ങോടെ) ഏറെ മുന്നിലുള്ളത്. രണ്ടാംസ്ഥാനത്ത് ജനം ടിവിയും(102.24%) മൂന്നാം സ്ഥാനത്ത് മാതൃഭൂമിയും (87.35%) നാലാം സ്ഥാനത്ത് മനോരമ ന്യൂസും(84.50%) അഞ്ചാം സ്ഥാനത്ത് മീഡിയ വണുമാണ്(41.01%). റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് 18 കേരള (34.45%) ആറാംസ്ഥാനത്തും സിപിഐഎം നിയന്ത്രണത്തിലുള്ള പീപ്പീള്‍ ടിവി (23.36%) ഏഴാമതുമാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …