സുഷമ സ്വരാജ് രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നു ഖത്തറിലെത്തും

19 second read

ദോഹ: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നു ഖത്തറിലെത്തും. 30, 31 തീയതികളില്‍ കുവൈത്തും സന്ദര്‍ശിച്ചാണ് മന്ത്രി മടങ്ങുക. ഗള്‍ഫ് മേഖലയുമായി ഇന്ത്യയ്ക്കുള്ള പരമ്പരാഗത സഹകരണം കൂടുതല്‍ ശക്തമാക്കുകയാണ് സന്ദര്‍ശനോദ്ദേശ്യം. ഉന്നതതല പ്രതിനിധി സംഘവും മന്ത്രിയെ അനുഗമിക്കുന്നുണ്ട്. വിദേശകാര്യമന്ത്രിയായി ചുമതലയേറ്റശേഷംഇതാദ്യമായാണു സുഷമാസ്വരാജ് ഖത്തര്‍ സന്ദര്‍ശിക്കുന്നത്.

ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, ഉപപ്രധാനമന്ത്രി കൂടിയായ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി എന്നിവരുമായി സുഷമ സ്വരാജ് ചര്‍ച്ച നടത്തും. ദേശീയ, പ്രാദേശിക, രാജ്യാന്തര രാഷ്ട്രീയ സ്ഥിതിഗതികള്‍, വ്യാപാര ഇടപാടുകള്‍, നിക്ഷേപം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. ഇരു രാജ്യങ്ങളും തമ്മില്‍ ചില സുപ്രധാന കരാറുകള്‍ ഒപ്പിട്ടേക്കുമെന്നും സൂചനയുണ്ട്. ഖത്തര്‍ വികസനാസൂത്രണ മന്ത്രാലയത്തിന്റെ കണക്കനുസരിച്ചു സെപ്റ്റംബറില്‍ ഖത്തറിന്റെ എല്‍എന്‍ജി കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇന്ത്യയുടെ എല്‍എന്‍ജി ഇറക്കുമതിയുടെ 50 ശതമാനവും ഖത്തറില്‍ നിന്നാണ്. ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ പ്രവാസികളുമായുള്ള കൂടിക്കാഴ്ച നാളെ വൈകിട്ട് 6ന് ദോഹയിലെ ഷെറാട്ടണ്‍ ഹോട്ടലിലാണ്.</p>

27 ലക്ഷം ജനസംഖ്യയുള്ള ഖത്തറില്‍ 7 ലക്ഷം ഇന്ത്യക്കാരാണ് ഉള്ളത്. ഇതില്‍ പകുതിയോളം മലയാളികളുമാണ്. 2022ലെ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ സ്റ്റേഡിയങ്ങള്‍ക്കും മല്‍സരങ്ങള്‍ക്കും സുരക്ഷ ഒരുക്കുന്നതിലും ഖത്തര്‍ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹകരണം തേടിയിട്ടുണ്ട്. സുഷമ സ്വരാജ് 30നു കുവൈത്തില്‍ എത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, ഉപപ്രധാനമന്തിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ നടന്നത് 990 കോടി ഡോളറിന്റെ വ്യാപാര ഇടപാടാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …