ഖത്തര്‍ ലോകകപ്പിനായി മരിച്ച് വീഴുന്നത് ആയിരങ്ങള്‍

16 second read

ദോഹ: റഷ്യന്‍ ലോകകപ്പിന് സമാപനം കുറിച്ചതോടെ മറ്റൊരു ലോകകപ്പിനുള്ള കാത്തിരിപ്പിലാണ് ഫുട്ബോള്‍ ലോകം. റഷ്യന്‍ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ പുതിയ ലോകകപ്പ് വേദിയുടെ പ്രഖ്യാപനവും ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. 2022 ലോകകപ്പിന് ലോകം ആവേശത്തോടെ കാത്തിരിക്കുകയാണ്. ഖത്തറില്‍ നടക്കുന്ന ലോകകപ്പിന് വേണ്ടി രാജ്യം നടത്തുന്ന പ്രവര്‍ത്തനങ്ങളും ഒരുക്കങ്ങളും വളരെയധികം പ്രശംസ പിടിച്ചു പറ്റിയിരുന്നു.

കനത്ത ചൂടുള്ള കാലാവസ്ഥയുള്ള ഖത്തറില്‍ ശീതീകരണ ശേഷിയുള്ള സ്റ്റേഡിയങ്ങള്‍ ഒരുക്കിയാണ് ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാവുന്നത്. ഇതിന് പുറമെ ഞെട്ടിക്കുന്ന മറ്റൊരു വിവരമാണ് ഖത്തറില്‍ നിന്ന് പുറത്തുവരുന്നത്. നോര്‍വീജിയന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്റെ നേതൃത്വമാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ആയിരക്കണക്കിനാളുകളാണ് ഖത്തറിലെ ലോകകപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെ ഇതുവരെ മരിച്ചു വീണത് എന്നാണ് ട്രേഡ് യൂണിയന്‍ നേതാവ് ഹാന്‍സ് ക്രിസ്റ്റന്‍ ഗബ്രിയേല്‍സണ്‍ വെളിപ്പെടുത്തുന്നത്.

ലോകകപ്പിന് വേണ്ടി മരിച്ച് വീണ ഓരോ തൊഴിലാളിക്കും വേണ്ടി മത്സരങ്ങളിലെ ഓരോ മിനിറ്റ് വീതം മൗനം ആചരിക്കുകയാണെങ്കില്‍ ടൂര്‍ണമെന്റിലെ ആദ്യ നാല്‍പത്തിനാല് മത്സരങ്ങള്‍ പൂര്‍ണ നിശബ്ദതയില്‍ നടത്തേണ്ടി വരുമെന്ന് ഗബ്രിയേല്‍സണ്‍ പറഞ്ഞു. പ്രവാസികളായ തൊഴിലാളികളാണ് ലോകകപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെ ഏറ്റവും കൂടുതല്‍ മരിച്ചുവീണതെന്ന് ഗബ്രിയേല്‍സണ്‍ പറഞ്ഞു. പ്രവാസി തൊഴിലാളികളുടെ എണ്ണം ഇങ്ങനെ വര്‍ധിക്കുന്നത് ട്രേഡ് യൂണിയന്റെ ഇടപെടലുകളെ പല തരത്തില്‍ ദുര്‍ബലപ്പെടുത്തുന്നുണ്ടെന്നും ഗബ്രിയേല്‍സണ്‍ പറഞ്ഞു. ഖത്തറില്‍ മാത്രമല്ല മറ്റു തൊഴലിടങ്ങളിലും ഇതേ അവസ്ഥയാണെന്നും ഗബ്രിയേല്‍സണ്‍ കൂട്ടിച്ചേര്‍ത്തു.

21 തൊഴിലാളികളാണ് റഷ്യന്‍ ലോകകപ്പിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. ഇപ്പോഴത്തെ കണക്ക് പ്രകാരം 2022 ആവുമ്പോഴേക്കും ഖത്തര്‍ ലോകകപ്പ് സംബന്ധിച്ച മരണനിരക്ക് നാലായിരത്തിലധികമായിരിക്കും. അതേസമയം, ഖത്തറില്‍ നിന്നും ലോകകപ്പ് മാറ്റാനുള്ള ശ്രമങ്ങളാണ് ഇതിന്റെ പിന്നിലെന്നും ആരോപണമുണ്ട്.

ആതിഥേയ രാജ്യമായ ഖത്തര്‍ 2022 ഫിഫ ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ്. ഒമ്പത് സ്റ്റേഡിയങ്ങളാണ് സംഘാടകര്‍ പുതിയതായി നിര്‍മ്മിക്കുന്നത്. മാത്രമല്ല മൂന്നു സ്റ്റേഡിയങ്ങള്‍ നവീകരിച്ചും ഖത്തര്‍ ഒരുക്കുകയാണ്. വഞ്ചിയുടേയും ശംഖിന്റെയും രൂപത്തിലുള്ള സ്റ്റേഡിയങ്ങളുണ്ട്. ഖത്തര്‍ 2022 ലോകകപ്പിനായി ഒരുങ്ങുന്ന മൈതാനങ്ങളുടെ രൂപകല്‍പന ആരേയും അമ്പരിപ്പിക്കുന്നതാണ്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …