വാക്‌സിനേഷനില്‍ റെക്കോര്‍ഡ് നേട്ടവുമായി ആന്ധ്രാപ്രദേശ്

16 second read

ഹൈദരാബാദ്: വാക്‌സിനേഷനില്‍ റെക്കോര്‍ഡ് നേട്ടവുമായി ആന്ധ്രാപ്രദേശ്. ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സീന്‍ നല്‍കുന്ന സംസ്ഥാനമെന്ന റെക്കോര്‍ഡാണ് ആന്ധ്ര സ്വന്തമാക്കിയിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് എട്ടു വരെയുള്ള കണക്കുകള്‍ പ്രകാരം ഒറ്റദിവസം 13 ലക്ഷം പേര്‍ക്കാണ് വാക്‌സീന്‍ ലഭിച്ചത്.

മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ രാത്രി ഒന്‍പതു വരെ നീണ്ടുനിന്ന മെഗാ വാക്‌സീന്‍ യജ്ഞത്തിന്റെ ഭാഗമായാണ് ആന്ധ്ര ഇത്രയധികം ആളുകള്‍ക്ക് സമയബന്ധിതമായി വാക്‌സീന്‍ ലഭ്യമാക്കിയത്. ഇതോടെ സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടി കവിഞ്ഞു.

13 ജില്ലകളിലെ 2000 കേന്ദ്രങ്ങളിലായി ഞായറാഴ്ച രാവിലെ ആറു മുതലാണ് മെഗാ വാക്സിനേഷന്‍ ആരംഭിച്ചത്. ആരോഗ്യപ്രവര്‍ത്തകരുടെയും കോവിഡ് വൊളന്റീയര്‍മാരുടെയും സഹകരണമാണ് ഈ യജ്ഞം വിജയിപ്പിച്ചതെന്ന് സര്‍ക്കാര്‍ പറഞ്ഞു. 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുള്ള അമ്മമാര്‍ക്കും മുന്‍ഗണന നല്‍കിയാണ് വാക്‌സിനേഷന്‍ നടന്നത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …