തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് നിയമനം സംബന്ധിച്ച് ചില മാദ്ധ്യമങ്ങളില്‍ തന്റെ പേരുമായി ബന്ധപ്പട്ട് വന്ന വാര്‍ത്തകള്‍അടിസ്ഥാന രഹിതമെന്ന് എന്‍.എസ്.യു.ഐ മുന്‍ ദേശീയ പ്രസിഡന്റ് റോജി.എം.ജോണ്‍ എംഎല്‍എ പറഞ്ഞു.
ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയെ ശക്തമായി മുന്നോട്ട് നയിക്കാന്‍ കഴിയുന്ന നേതൃത്വം വരണം. കേരളത്തിലെ സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ഏറ്റവും ഉചിതമായ തീരുമാനം കോണ്‍ഗ്രസ്സ് പ്രസിഡന്റ് കൈക്കൊള്ളും എന്ന കാര്യത്തില്‍ തികഞ്ഞ വിശ്വാസമുണ്ടെന്നും റോജി.എം.ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.