ആലപ്പുഴയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു; ഇന്ന് ബിജെപി ഹര്‍ത്താല്‍

18 second read

ചേര്‍ത്തല: വയലാറില്‍ എസ്.ഡി.പി.ഐ.- ആര്‍.എസ്.എസ്. സംഘര്‍ഷത്തിനിടെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. ആര്‍.എസ്.എസ്. നാഗംകുളങ്ങര മുഖ്യശിക്ഷക്, വയലാര്‍, തട്ടാപറമ്പ് രാധാകൃഷ്ണന്റെ മകന്‍ നന്ദു(22)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ കെ.എസ്. നന്ദുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി എട്ടോടെ വയലാര്‍ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. എസ്.ഡി.പി.ഐ. പ്രചാരണജാഥയ്ക്കിടെ നടന്ന പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഉച്ചയ്ക്ക് ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വൈകീട്ട് എസ്.ഡി.പി.ഐ.യും ആര്‍.എസ്.എസും പ്രകടനം നടത്തി.

പോലീസ് കാവലില്‍നടന്ന പ്രകടനങ്ങള്‍ക്കുശേഷം പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണു നന്ദുവിനു പരിക്കേറ്റത്. സംഘര്‍ഷത്തില്‍ ഏതാനും എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണു വിവരം.

സംഭവത്തെ തുടര്‍ന്നു വ്യാഴാഴ്ച ആലപ്പുഴ ജില്ലയില്‍ ബി.ജെ.പി.യും ഹൈന്ദവസംഘടനകളും ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണു ഹര്‍ത്താല്‍.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…