നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ കടത്തിവിടില്ല

17 second read

ബെംഗളൂരു: കോവിഡ് തടയാനെന്ന പേരിലുള്ള അതിര്‍ത്തിയിലെ നിയന്ത്രണം ഇന്നുമുതല്‍ കൂടുതല്‍ കടുപ്പിക്കാന്‍ കര്‍ണാടക. കാസര്‍കോട് തലപ്പാടി ഉള്‍പ്പെടെ കേരളവുമായുള്ള അതിര്‍ത്തികളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തും. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിര്‍ത്തി കടത്തിവിടേണ്ടെന്നാണ് തീരുമാനം.

ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഇന്ന് മുതല്‍ തലപ്പാടി ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ നിന്ന് കടത്തിവിടില്ല. ഇന്നലെ വാഹനങ്ങള്‍ തടഞ്ഞ് കര്‍ണാടക കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടോയെന്ന് പരിശോധിച്ചിരുന്നു. ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനാല്‍ പിന്നീട് ഒഴിവാക്കി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …