ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം: ആര്‍.എസ് ശശികുമാറിന്റെ പരാതിയില്‍ ലോകായുക്ത പ്രാഥമിക അന്വേഷണം തുടങ്ങി.ഹര്‍ജിക്കാരനായ ആര്‍.എസ് ശശികുമാറിന് വേണ്ടി ഹാജരായത് പ്രമുഖ അഭിഭാഷകനായ ജോര്‍ജ്ജ് പൂന്തോട്ടം

20 second read

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്യുന്നതായി പരാതിപ്പെട്ട് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി മുന്‍ കേരള സര്‍വ്വകലാശാല സിന്‍ഡികേറ്റ് അംഗം R S ശശികുമാര്‍ നല്‍കിയ പരാതിയില്‍ ലോകായുക്ത പ്രാഥമിക അന്യഷണം തുടങ്ങി .ഹര്‍ജിക്കാരനുവേണ്ടി പ്രമുഖ അഭിഭാഷകനായ ജോര്‍ജ്ജ് പൂന്തോട്ടമാണ് ഹാജരായത്.പ്രാഥമിക അന്വഷണത്തിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച് നിലവിലുള്ള എല്ലാ ഉത്തരവുകളും , സ്‌കീമുകളും ഹാജരാക്കുവാന്‍ ചീഫ് സെക്രട്ടറിക്ക് സമന്‍സ് അയക്കുവാന്‍ ലോകായുക്ത ജസ്റ്റീസ് പയസ് സി കുര്യാക്കോസ് ഉപലോകായുക്ത ജസ്റ്റീസ് എ.കെ ബഷീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു . ലോകായുക്ത നിയമം അനുസരിച്ച് ഒരു പരാതി ഫയല്‍ ചെയ്താല്‍ ആദ്യം പ്രാഥമിക അന്വഷണമാണ് നാത്തെണ്ടത് . പ്രാഥമിക അന്വേഷണം നടത്തി കേസില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാലാണ് പരാതി ഫയലില്‍ സ്വീകരിച്ച് അന്വഷണം പ്രഖ്യാപിക്കുന്നത്.

NCP നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും, ചെങ്ങന്നൂര്‍ MLA ആയിരുന്ന K K രാമചന്ദ്രന്‍ നായരുടെ സ്വകാര്യ കടങ്ങളായ കാര്‍ വായ്പയും സ്വര്‍ണ്ണ വായ്പയും വീട്ടുന്നതിന് എട്ടര ലക്ഷത്തിലധികം രൂപയും , പാര്‍ട്ടി സെക്രട്ടറിക്ക് അകമ്പടി പോകുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട പോലീസുകാരന്റെ കുടുംമ്പത്തിന് നിയമ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്ക് പുറമേ 20 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍ നിന്നും കാബിനറ്റ് തീരുമാനപ്രകാരം നല്കിയതിനെതിരെയാണ് പരാതി . മന്ത്രിസഭയില്‍ അജണ്ടക്ക് പുറമേ എടുത്ത മേല്‍പ്പടി തീരുമാനങ്ങള്‍ അഴിമതിയും അനീതിയും സ്വജനപക്ഷപാത മാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. ദുരിതാശ്വാസ നിധിയില്‍ നിന്നും ആനുകൂല്യങ്ങള്‍ അനുവദിക്കുന്ന വ്യവസ്ഥകള്‍ ലംഘിച്ച് ദുരിതാശ്വാസ നിധിദുര്‍ വിനിയോഗം ചെയ്ത മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട് . കേസ് 4/10/18 ന് പോസ്റ്റ് ചെയ്തു .

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …