പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്നും തന്ന ആ ആറായിരം നിങ്ങൾ വാങ്ങിച്ചിട്ടുണ്ടോ? മിക്കവാറും തിരിച്ചു കൊടുക്കേണ്ടി വരും..

18 second read

തിരുവനന്തപുരം: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്നുമുള്ള ആറായിരം കൈപ്പറ്റിയവരാണോ നിങ്ങള്‍. മിക്കവാറും അത് തിരിച്ചു കൊടുക്കേണ്ടി വരും. ഉടന്‍ കത്ത് കിട്ടും. കിട്ടിയാലുടന്‍ ആ തുക അടയ്ക്കേണ്ടിയും വരും.

സാധാരണക്കാരായ കര്‍ഷകര്‍ക്ക് ജീവിതത്തില്‍ താങ്ങായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പി എം കിസാന്‍ പദ്ധതി. വര്‍ഷം ആറായിരം രൂപ കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിക്കുന്ന ഈ കേന്ദ്ര പദ്ധതിക്ക് ലഭിച്ച സ്വീകാര്യത വളരെ വലുതാണ്. എന്നാല്‍ കര്‍ഷകരെന്ന വ്യാജേന നിരവധി പേര്‍ പദ്ധതിയില്‍ പങ്കാളികളായി പണം കൈപ്പറ്റുന്നു എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ആദായ നികുതി നല്‍കുന്ന സമ്പന്നഗണത്തില്‍ പെട്ടവരില്‍ നിന്നും കിസാന പദ്ധതിയില്‍ പങ്കാളികളായവരെ ഒഴിവാക്കുന്ന നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇത്തരക്കാരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടുണ്ട്.

ഇതിന്‍പ്രകാരം കേരളത്തില്‍ ആദായനികുതി അടയ്ക്കുന്ന 15163 ആളുകള്‍ കര്‍ഷകര്‍ക്കുള്ള ധനസഹായം കൈപ്പറ്റുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ജില്ല തിരിച്ചുള്ള ഇവരുടെ വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിസ്റ്റ് പ്രകാരം പത്തനംതിട്ട ജില്ലയിലെ കടമ്പനാട്, എറണാകുളം തുടങ്ങിയ ജില്ലയില്‍ നിന്നുമാണ് കൂടുതല്‍ അനര്‍ഹര്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. 2079 പേരാണ് ഇവിടെ അനര്‍ഹമായി പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളത്. ആദായനികുതി അടയ്ക്കുന്ന ഇത്തരക്കാര്‍ പി എം കിസാന്‍ പദ്ധതി വഴി സ്വന്തമാക്കിയ തുക ഇനി തിരിച്ചടയ്ക്കേണ്ടിവരും. ഇതു സംബന്ധിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ കൃഷി ഡയറക്ടര്‍ ജില്ലകളിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞിട്ടുണ്ട്. ഇതിനായുള്ള ബാങ്ക് അക്കൗണ്ടും ആരംഭിച്ചു കഴിഞ്ഞു. കടമ്പനാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ അനര്‍ഹര്‍ കടന്നുകൂടിയത്.

സാധാരണക്കാരായ കര്‍ഷകര്‍ക്കാണ് കിസാന്‍ പദ്ധതി പ്രകാരം പണം ലഭിക്കുക. 2000 രൂപവീതം ഒരു വര്‍ഷത്തില്‍ മൂന്ന് തവണയായി ആകെ ആറായിരം രൂപയാണ് പദ്ധതിയില്‍ അംഗമായവര്‍ക്ക് അക്കൗണ്ടില്‍ എത്തുന്നത്. കേരളത്തില്‍ മാത്രം 36.7 ലക്ഷം അപേക്ഷകരാണ് ഈ പദ്ധതിയിലുള്ളത്. 2019 ഫെബ്രുവരി 24നാണ് രാജ്യമെമ്ബാടുമുള്ള കര്‍ഷകര്‍ക്ക് ആശ്വാസവുമായി പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ മാര്‍ഗ നിര്‍ദേശത്തില്‍ ആദായനികുതി അടയ്ക്കുന്നവര്‍ ഈ പദ്ധതിയില്‍ അംഗങ്ങളാവരുതെന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …