നിര്‍ത്തിവച്ച ജുമുഅ നമസ്‌കാരം ഡിസംബര്‍ നാലിനു പുനരാരംഭിക്കും

അബുദാബി: കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവച്ച ജുമുഅ നമസ്‌കാരം ഡിസംബര്‍ നാലിനു പുനരാരംഭിക്കും. 30% പേര്‍ക്കാണ് പ്രവേശനം. ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. പള്ളികള്‍ ജൂലൈ ഒന്നിനു തുറന്നിരുന്നു. ജുമുഅ ഖുതുബയ്ക്ക് (പ്രഭാഷണം)30 മിനിറ്റു മുന്‍പു പള്ളി തുറക്കും. നമസ്‌കാരം കഴിഞ്ഞ് 30 മിനിറ്റിനകം അടയ്ക്കും. സുരക്ഷയുടെ ഭാഗമായി ശുചിമുറിയും അംഗശുദ്ധി വരുത്താനുള്ള സൗകര്യവും അടച്ചിടും. അകലം പാലിച്ചാണ് നമസ്‌കരിക്കേണ്ടത്.
നിബന്ധനകള്‍
ജുമുഅ ഖുതുബയും നമസ്‌കാരവും 10 മിനിറ്റിനകം തീര്‍ക്കണം
നമസ്‌കാരത്തിന് എത്തുന്നവര്‍ മാസ്‌ക് ധരിക്കണം
രണ്ടു മീറ്റര്‍ അകലം പാലിച്ചാകണം പള്ളിക്ക് അകത്തും പുറത്തും നമസ്‌കരിക്കേണ്ടത്
നമസ്‌കാരപ്പായ (മുസല്ല) കൊണ്ടുവരണം
മുസല്ല പള്ളിയില്‍ സൂക്ഷിക്കാനോ മറ്റുള്ളവരുമായി പങ്കുവയ്ക്കാനോ പാടില്ല.
വീട്ടില്‍നിന്ന് അംഗശുദ്ധി ചെയ്തു വരണം
കുട്ടികളും വയോധികരും രോഗമുള്ളവരും വീട്ടില്‍ നമസ്‌കരിച്ചാല്‍ മതി.
സ്ത്രീകള്‍ക്ക് തല്‍ക്കാലം പ്രവേശനമില്ല
ഖുര്‍ആനോ ഇതര ഗ്രന്ഥങ്ങളോ ലഭ്യമാകില്ല
പ്രവേശനവും പുറത്തിറങ്ങുന്നതും വ്യത്യസ്ത കവാടങ്ങളിലൂടെയാകണം. 5 നേരത്തെ നമസ്‌കാരങ്ങള്‍ക്കായി (മഗ് രിബ്- സന്ധ്യാനമസ്‌കാരം ഒഴികെ) 15 മിനിറ്റ് മുന്‍പ് പള്ളികള്‍ തുറക്കും. നമസ്‌കാര ശേഷം 10 മിനിറ്റിനകം അടയ്ക്കും. മഗ് രിബിനു 5 മിനിറ്റിനു മുന്‍പേ തുറക്കൂ.
Your comment?