സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന പ്രധാന മന്ത്രിയുടെ വിയോഗം ബഹ്റൈന്‍ ജനതക്കും പ്രവാസി സമൂഹത്തിനും തീരാ നഷ്ടം: ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ വിയോഗത്തില്‍ ബഹ്റൈന്‍ ഒഐസിസി യൂത്ത് വിംഗ് അനുശോചിച്ചു

Editor

മനാമ:ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തില്‍ ബഹ്റൈന്‍ ഒഐസിസി യൂത്ത് വിംഗ് അനുശോചനം രേഖപ്പെടുത്തി.സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്ന പ്രധാന മന്ത്രിയുടെ വിയോഗം ബഹ്റൈന്‍ ജനതക്കും പ്രവാസി സമൂഹത്തിനും തീരാ നഷ്ടമാണ് . ബഹ്റൈന്‍ ന്റെ ഉയര്‍ച്ചക്കും ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെ പേരും പ്രശസ്തിയും ഉയര്‍ത്തി നിര്‍ത്താനും ആധുനിക ബഹ്റൈനെ സൃഷ്ടിക്കുന്നതിലും രാജ്യത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനും മുഖ്യ പങ്ക് വഹിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദം അലങ്കരിക്കാന്‍ കഴിഞ്ഞ അപൂര്‍വ്വ വ്യക്തി എന്ന നിലക്കും അദ്ദേഹത്തിന്റെ സേവനങ്ങള്‍ ലോകം എന്നും ഓര്‍ക്കും . പ്രവാസി സമൂഹത്തിനു എന്നും പ്രിയങ്കരനായിരുന്ന അദ്ദേഹം പ്രവാസി സമൂഹത്തെ ചേര്‍ത്ത് പിടിക്കുകയും പ്രവാസി സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമങ്ങള്‍ രൂപപ്പെടുത്തനത്തിനും മുന്‍കൈ എടുത്ത ഭരണാധികാരിയായിരുന്നു . സുദീര്‍ഘമായ കാലം മന്ത്രിസഭയെ നയിക്കുകയും രാജ്യത്തിന്റെ വികസനത്തിന് നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ചെയ്ത അദ്ദേഹത്തിന്റെ വിയോഗത്തില്‍ ബഹ്റൈന്‍ ഒഐസിസി യൂത്ത് വിംഗ് ദേശീയ കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ബഹ്റൈന്‍ ജനതക്കും അല്‍ ഖലീഫ കുടുംബത്തിനും പ്രവാസി സമൂഹത്തിനും അദ്ദേഹത്തിന്റെ വിടവാങ്ങല്‍ തീരാ നഷ്ടമാണ് .
ബഹ്റൈന്‍ ജനതക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും നേരിട്ട ദുഃഖത്തില്‍ പങ്ക് ചേരുന്നതോടൊപ്പം പരേതന് ആത്മശാന്തി ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നുബഹ്റൈന്‍ പ്രധാനമന്ത്രിയുടെ വിയോഗത്തില്‍ ബഹ്റൈന്‍ ഒഐസിസി യൂത്ത് വിംഗ് അനുശോചിച്ചു .

News Feed
Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍

വിട പറഞ്ഞത് ബഹ്‌റൈനെ ഉയരങ്ങളിലെത്തിച്ച ഭരണാധികാരി

Related posts
Your comment?
Leave a Reply