യുഎസ് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യസൂചനകള്‍ പുറത്ത്

Editor

വാഷിങ്ടന്‍: യുഎസ് തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യസൂചനകള്‍ പുറത്ത്. വൈറ്റ് ഹൗസിലേക്ക് ആര് എത്തുമെന്ന് അറിയാന്‍ ഫ്‌ലോറിഡയിലെ തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകും. ആദ്യ രണ്ടിടത്ത് നിലവിലെ ഫലം വന്നപ്പോള്‍ പ്രസിഡന്റ് ഡോണണ്‍ഡ് ട്രംപിനായിരുന്നു നേട്ടം. ഇന്‍ഡ്യാനയിലും കെന്റക്കിയിലും ട്രംപിന് വിജയം.13 സംസ്ഥാനങ്ങളില്‍ ട്രംപ് നിലവില്‍ മുന്നിലാണ്. സൗത്ത് കാരലൈനയിലും ട്രംപ് മുന്നിലാണ്. അതേസമയം ജോര്‍ജിയയിലും ഫലം മാറിമറിയുന്നു, റിപ്പബ്ലിക്കന്‍ സംസ്ഥാനത്ത് ബൈഡന്‍ മുന്നിലാണ്. 16 ഇടത്താണ് ജോ ബൈഡന്‍ മുന്നില്‍.

ആദ്യഘട്ട പോളിങ് അല്‍പ്പസമയത്തിനകം അവസാനിക്കും. അമേരിക്കയ്ക്ക് പുതിയ പ്രസിഡന്റ് ഉണ്ടാകുമോ അതോ ട്രംപ് രണ്ടാം തവണയും വൈറ്റ് ഹൗസിലെത്തുമോയെന്നറിയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പോസ്റ്റല്‍ വോട്ടുകളും നേരത്തെ രേഖപ്പെടുത്തിയ വോട്ടുകളും കൂടുതലുള്ളതിനാല്‍ വോട്ടെണ്ണല്‍ നീളാനുള്ള സാധ്യതയാണ് കാണുന്നത്. 10.2 കോടി ജനങ്ങളാണ് തിരഞ്ഞെടുപ്പ് ദിവസമായ നവംബര്‍ മൂന്നിന് മുന്‍പ് തന്നെ വോട്ടുചെയ്തത്. 435 അംഗ ജനപ്രതിനിധിസഭയിലേക്കും 33 സെനറ്റ് സീറ്റുകളിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേക്കും ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടന്നു.

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അടുത്ത യുഎസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ അമേരിക്ക ഇന്നു പോളിങ് ബൂത്തിലേക്ക്

പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആവേശം: ഇന്നലെ മാത്രം യുഎസില്‍ ഒരു ലക്ഷത്തില്‍ അധികം കോവിഡ് രോഗികള്‍

Related posts
Your comment?
Leave a Reply