ഖത്തറില്‍ കോവിഡ് 19 ബാധിച്ച് ഒരു മരണം കൂടി

16 second read

ദോഹ: ഖത്തറില്‍ കോവിഡ് 19 ബാധിച്ച് ഒരു മരണം കൂടി. ഇതോടെ മരണസംഖ്യ 178 ആയി. അതേസമയം 267 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 285 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 1,08,539 ആയി. 2,931 പേരെ പരിശോധനക്ക് വിധേയമാക്കിയതിലാണ് 267 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,088 ആയി കുറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തില്‍ 75 പേരാണുള്ളത്. ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമായ 5,08,079 പേരില്‍ 1,11,805 പേരാണ് കോവിഡ് പോസിറ്റീവ് ആയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …