ആറു മാസത്തില്‍ കൂടുതല്‍ നാട്ടില്‍ കഴിഞ്ഞവര്‍ക്കും മടങ്ങിവരാം

16 second read

മസ്‌കത്ത് :വീസ നിയമത്തില്‍ ഇളവ് വരുത്തി ഒമാന്‍. ആറു മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങിയ പ്രവാസികള്‍ക്കും ഒമാനില്‍ തിരികെ എത്താമെന്ന് റോയല്‍ ഒമാന്‍ പോലീസ്. ഇതു പ്രകാരം കൊവിഡ് കാരണം ആറ് മാസത്തില്‍ കൂടുതലായി നാട്ടില്‍ കുടങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്കും നാട്ടില്‍ തിരിച്ചെത്താനാകും.

നേരത്തെ ആറ് മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങാന്‍ പാടില്ലെന്നായിരുന്നു നിയമം. ഇങ്ങനെ തങ്ങുന്നവരുടെ വീസക്ക് സാധുത നഷ്ടപ്പെടുമായിരുന്നു. എന്നാല്‍ ഈ നിയമം എടുത്തുകളഞ്ഞതായി പാസ്പോര്‍ട്ട് ആന്റ് റസിഡന്‍സ് ഡയറക്ടറേറ്റ് ജനറല്‍ ഉപ ഡയറക്ടര്‍ മേജര്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ ഹസ്ബി പറഞ്ഞു. ഒമാന്‍ ദേശീയ റേഡിയോയില്‍ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …