റോബോട്ട് വേശ്യകള്‍ വരുന്ന കാലം:’2050ഓടെ സ്ത്രീകള്‍ വേശ്യാവൃത്തി ഉപേക്ഷിക്കേണ്ടിവരും’

Editor

റോബോട്ട് വേശ്യകള്‍ വരുന്ന കാലം അതിദൂരത്തല്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്. ആംസ്ട്രര്‍ഡാമില്‍ വികസിപ്പിച്ച പുതിയ സെക്‌സ് റോബോട്ടാണ് ഇതിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പി ച്ചിരിക്കുന്നത്. ലോകം ഈ റോബോട്ടിനെ നിറഞ്ഞ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇത് പ്രാവര്‍ത്തികമായാല്‍ 2050ഓടെ സ്ത്രീകള്‍ വേശ്യാവൃത്തി ഉപേക്ഷിക്കേണ്ടി വരുമോയെന്ന സംശയം ബലപ്പെടുകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന തമാശ.

സെക്‌സിനായി റോബോട്ട് വേശ്യകളെ ഉപയോഗിക്കുന്നതു കൊണ്ട് പല മെച്ചങ്ങളുമുണ്ട്. അവിഹിത ബന്ധങ്ങളിലൂടെ കോവഡും, എയ്ഡ്‌സ് പോലുള്ള നിരവധി രോഗങ്ങള്‍ പടരുന്നത് ഇതിലൂടെ ഒഴിവാക്കാന്‍ സാധിക്കും. ഇതിന് പുറമെ സ്ത്രീകളെ വേശ്യാവൃത്തിക്ക് വേണ്ടി തട്ടിക്കൊണ്ട് പോകുന്നത് പോലുള്ള കുറ്റകൃത്യങ്ങളില്‍ ഒരു പരിധി വരെ കുറവുണ്ടാവുകുയം ചെയ്യും. റോബോട്ടിക്‌സെക്‌സ് വര്‍ക്കമാര്‍ നിലവില്‍ വരുന്നതോടെ 2050ല്‍ റെഡ്-ലൈറ്റ് ഡിസ്ട്രിക്ടുകള്‍ അടിമുടി രൂപാന്തരം പ്രാപിക്കുമെന്നാണ് ഒരു അക്കാദമിക് ജേര്‍ണലില്‍ വന്ന ഒരു പഠനം ചൂണ്ടിക്കാട്ടുന്നത്. ഫ്യൂച്ചറോളജിയില്‍ സ്‌പെഷ്യലൈസേഷന്‍ നേടിയ ശാസ്ത്രജ്ഞനായ ലാന്‍ ഇയോമാന്‍, യൂണിവേഴ്‌സിറ്റി ഓഫ് വെല്ലിങ്ടണിലെ സെക്‌സോളജിസ്റ്റായ മൈക്കലെ മാര്‍സ് എന്നിവര്‍ ചേര്‍ന്നാണീ പഠനം എഴുതിത്ത്ത്ത്ത്ത്തയ്യാറാക്കിയിരിക്കുന്നത്. ‘ റോബോട്ട്‌സ്, മെന്‍ ആന്‍ഡ് സെക്‌സ് ടൂറിസം’ എന്നാണീ പഠനത്തിന്റെ ടൈറ്റില്‍.
2050 ആംസ്ട്രര്‍ഡാമില്‍ റോബോട്ടിക് വേശ്യാലയും ഉണ്ടാകുമെന്ന് അവര്‍ തങ്ങളുടെ ഭാവന ഉപയോഗിച്ച് പ്രവചിക്കുന്നുണ്ട്. യുബ്-യും അടിസ്ഥാനമാക്കിയായിരിക്കും ഇത് നിലവില്‍ വരുകയെന്നും അവര്‍ പറയുന്നു. ഒരു കാലത്ത് ആംസ്ട്രര്‍ ഡാമിലെ ഏറ്റവും പ്രധാനപ്പെട്ട വേശ്യാലയം ഇവിടെയായിരുന്നു നിലകൊണ്ടിരുന്നത്. എന്നാല്‍ 2008ല്‍ അത് അടച്ച് പൂട്ടുകയായിരുന്നു. എന്നാല്‍ റോബോട്ടിക് വേശ്യകള്‍ രംഗത്തെത്തുന്നതോടെ ഇത് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള സാധ്യതയാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.ഈ റോബോട്ടിക് വേശ്യാലയത്തില്‍ എല്ലാ സര്‍വീസുകള്‍ക്കുമടക്കമുള്ള ചാര്‍ജ് 10,000 ഡോളറായിരിക്കും. മസാജുകള്‍, ലാപ് ഡാന്‍സിങ്, ലൈംഗിക ബന്ധം തുടങ്ങിയ എല്ലാ സേവനങ്ങളും ഈ ക്ലബ് നല്‍കുന്നതുമായിരിക്കും. സിറ്റികൗണ്‍സിലിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ഇതില്‍ വേശ്യകളായി ആന്‍ഡ്രോയ്ഡ് റോബോട്ടുകളായിരിക്കും ഉണ്ടായിരിക്കുക.എല്ലാ വംശത്തെയും പ്രതിനിധീകരിക്കുന്നതും വിവിധ ശാരീരിക പ്രത്യേകതകളോടും , എല്ലൊ പ്രായത്തിലും ഭാഷകളിലും ലൈംഗിക പ്രത്യേകതകളോടും കൂടിയ സെക്‌സ് റോബോട്ടുകള്‍ ഇവിടെയുണ്ടാകും.

ഇവിടുത്തെ സൗകര്യം നുണയുന്ന വിനോദസഞ്ചാരികള്‍ക്ക് അവിസ്മരണീയമായ ഒരും അനുഭവമായിരിക്കും ഉണ്ടായിരിക്കുകയെന്നും ഗവേഷകര്‍ ഉറപ്പ് നല്‍കുന്നു. എല്ലാ സര്‍വീസുകളും നിര്‍വഹിക്കാനും എല്ലാ ആഗ്രഹങ്ങളും തൃപ്തിപ്പെടുത്തുന്ന വിധത്തിലുമായിരിക്കും ആന്‍ഡ്രോയ്ഡ് റോബോട്ടുകളെ സജ്ജമാക്കുന്നത്.ഇതോടെ മനുഷ്യ വേശ്യകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഫോണ്‍സെക്‌സിലേക്ക് മാറി ഇന്ത്യന്‍ ലൈംഗിക തൊഴിലാളികളും
ലോകമെങ്ങും മരണം വിതച്ച കൊറോണ ഇന്ത്യയിലും ഭീതി പടര്‍ത്തിയതോടെ ഉപജീവനത്തിനത്തിനായി ലൈംഗികതയും സാങ്കേതികവിദ്യയും കൂട്ടിയോജിപ്പിക്കുകയാണ് തമിഴ്നാട്ടിലെ ലൈംഗിക തൊഴിലാളികള്‍. ഹസ്തദാനം പോലും വിലക്കിയ സാഹചര്യത്തില്‍ തൊഴില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് തമിഴ്നാട്ടിലെ ലൈംഗികത്തൊഴിലാളികള്‍ ഇടപാടുകാര്‍ക്കായി വീഡിയോകോള്‍ വഴിയുള്ള ലൈംഗികത പുതിയ മാര്‍ഗ്ഗമാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറവാണ് പ്രതിഫലമെങ്കിലും ഒന്നുമില്ലായ്മയേക്കാള്‍ നല്ലതാണല്ലോ എന്നാണ് ഇവര്‍ പറയുന്നത്.

ലൈംഗിക തൊഴിലാളികളുമായി വാട്സ്ആപ്പ് വീഡിയോകോള്‍ വഴി ബന്ധപ്പെടുന്ന അനേകം ഇടപാടുകാര്‍ ഉണ്ടായിട്ടുണ്ട്. ഇഷ്ടപ്പെട്ടാല്‍ ആദ്യം വിലപേശും. പ്രതിഫലം ലൈംഗികത്തൊഴിലാളികുടെ അക്കൗണ്ടിലേക്ക് ജി പേ പോലെയുള്ള ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകള്‍ വഴി കൈമാറും. ലൈംഗികത്തൊഴിലാളികളുടെ ഫോണില്‍ മതിയായ ബാലന്‍സ് ഇല്ലെങ്കില്‍ ചിലര്‍ റീചാര്‍ജ് ചെയ്യും. ലൈംഗികത എന്നാല്‍ ചിലര്‍ക്ക് ശരീരം മാത്രമല്ലെന്നും ലൈംഗിക സംഭാഷണങ്ങളും പ്രണയവും ചേരുന്നതാണെന്നുമാണ് മറുപടി. ഈ സാഹചര്യത്തിലാണ് സാങ്കേതികവിദ്യയെ സംയോജിപ്പിച്ചുള്ള പുതിയ നീക്കവുമായി ലൈംഗിക തൊഴിലാളികള്‍ രംഗത്തുവന്നത്. സുന്ദരിയാണെങ്കില്‍ ഇടപാടുകാര്‍ കൂടുതല്‍ ഉയര്‍ന്ന തുക നല്‍കും. ഫോണ്‍വിളിയുടെ ദൈര്‍ഘ്യം അനുസരിച്ചാണ് നിരക്കും ഈടാക്കുന്നത്.

ഫോണ്‍ സെക്സിലൂടെയുള്ള പ്രതിഫലം കിട്ടുന്നുണ്ടെങ്കിലും ഇത് വളരെ കുറവായതിനാല്‍ ലോക്ക്ഡൗണ്‍ കാലത്ത് ഇവരുടെ ജീവിതം കൂടുതല്‍ ദുരിതമാണ്. മിക്ക ലൈംഗികത്തൊഴിലാളികളും ഇപ്പോള്‍ പങ്കാളിയുടേയോ കുട്ടികളുടെയോ ഒക്കെ കൂടെ സ്വന്തം വീടുകളിലാണ്. ചിലര്‍ ഫോണ്‍ സെക്സിലൂടെ വരുമാനം കണ്ടെത്താന്‍ ശ്രമിക്കുമ്‌ബോള്‍ മറ്റുള്ളവര്‍ മറ്റു ജോലികള്‍ തേടുകയാണെന്ന് ലൈംഗികത്തൊഴിലാളികളുടെ ക്ഷേമവും എയ്ഡ്സ് നിയന്ത്രണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും പറയുന്നു.

തായ്‌ലന്‍ഡ് ബാങ്കോക്ക് ടൂറിസവും തകരുന്നു

കോവിഡിനെ തുടര്‍ന്ന് എയര്‍ലൈന്‍ സര്‍വീസുകള്‍ ഇനിയും പൂര്‍ണ്ണതോതില്‍ ആവാത്തതിനാല്‍ കോടികളുടെ നഷ്ടമാണ് തായ്‌ലന്‍ഡിന് ഉണ്ടായിരിക്കുന്നത്. ബാങ്കോക്കിലും പട്ടായയിലുമുള്ള ചില നൈറ്റ് ക്ലബുകളും പബ്ബുകളുമെല്ലാം തുറന്നിട്ടുണ്ടെങ്കിലും ആളുകള്‍ കാര്യമായി എത്തുന്നില്ല.
സെക്‌സ്ടൂറിസത്തിന് പേരുകേട്ട നഗരമാണ് തായ്ലാന്‍ഡ്. 1351-1767 കാലഘട്ടത്തില്‍ നിലനിന്നിരുന്ന ആയുത്തായ രാജവംശകാലഘട്ടം മുതല്‍ക്കുള്ള രേഖകള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു. അന്ന് അത് നിയമപരവും നികുതിവിധേയവും ആയിരുന്നു. പിന്നീട് 1960 മുതലാണ് ഇത് നിയമവിരുദ്ധമായി മാറുന്നത്. തായ്ലന്‍ഡില്‍ 250,000 മുതല്‍ 2 ദശലക്ഷം വരെ ലൈംഗികത്തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. മൊത്തം 3 മില്ല്യണ്‍ ഡോളര്‍ വരുമാനമാണ് സെക്‌സ് ടൂറിസത്തിലൂടെ ലഭിക്കുന്നതെന്ന് ചില സര്‍വേകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ വരുമാനം 6.4 ബില്യണ്‍ ഡോളര്‍ ആണെന്ന് ആഗോള കരിഞ്ചന്ത ഡാറ്റബേസായ ഹാവോസ്‌കോപ്പ് പറയുന്നു. അതായത് 640 കോടി രൂപയോളം!

Don't miss the stories followPravasi Bulletin and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ലോകത്തിതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,56,599 ആയി

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.62 കോടിയിലേക്ക്

Related posts
Your comment?
Leave a Reply