ബാലാവകാശ കമ്മീഷന്‍ രാഷ്ട്രീയ നിയമനം ; സാമൂഹ്യ മാധ്യമങ്ങളില്‍ കുട്ടികളുടെ വമ്പന്‍ പ്രതിഷേധവുമായി ജവഹര്‍ ബാല്‍ മഞ്ച്

16 second read

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ ഇഷ്ടക്കാരനെ നിയമിച്ചതിനെതിരേയും ഉന്നത മൂല്യങ്ങള്‍ പുലര്‍ത്തേണ്ട സ്ഥാപനങ്ങളെ രാഷ്ട്രീയ പുനരധിവാസ കേന്ദ്രങ്ങളാക്കുന്നതിലും പ്രതിഷേധിച്ച് ജവഹര്‍ ബാല്‍ മഞ്ച് കേരളത്തില്‍ നടത്തുന്ന സമര പരമ്പരകളുടെ രണ്ടാം ഘട്ടം ഇന്ന് ആരംഭിച്ചു. ഒരാഴ്ച്ച നീണ്ട് നിന്ന സമരങ്ങള്‍ക്ക് ശേഷം സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ ദിന സമരത്തിന് വമ്പന്‍ പ്രതികരണമാണ് കുട്ടികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. പതിനായിരത്തോളം കുട്ടികള്‍ അവരുടെ പ്രതിഷേധം സ്വന്തം വീടുകളില്‍ ഇരുന്ന് , പ്രതിഷേധ പ്ലക്കാര്‍ഡ് പിടിച്ചു കൊണ്ടുള്ള ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചു.

ഈ സര്‍ക്കാരിന്റെ സ്വജന പക്ഷ തീരുമാത്തിനെതിരെയുള്ള കുട്ടികളുടെ പ്രതിരോധവും പ്രതിഷേധവുമാണ് അവരുടെ പങ്കാളിത്വത്തിലൂടെ കണ്ടത് എന്ന് ചെയര്‍മാന്‍ ഡോ.ജി.വി.ഹരി പറഞ്ഞു.കോടതിയില്‍ നിന്ന് നീതി ലഭിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. വരും ദിവസങ്ങളില്‍ കോവിഡ് ആരോഗ്യ പ്രോട്ടോക്കാള്‍ പാലിച്ച് കൂടുതല്‍ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഡോ.ജി.വി.ഹരി അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…